പെരിയ: പെരിയ കുഞ്ഞിവളപ്പ് തറവാട്ടില്‍ നടക്കുന്ന വയനാട്ടു കുലവന്‍ തെയ്യംകെട്ടിന് മുന്നോടിയായി കൂവം അളക്കല്‍ ചടങ്ങ് നടന്നു. ആചാരസ്ഥാനികരുടെയും ആഘോഷ കമ്മിറ്റി ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാനിധ്യത്തില്‍ പ്രധാന ക്ഷേത്രങ്ങളിലേക്കും ദേവസ്ഥാനങ്ങളിലേക്കും തറവാടുകളിലേക്കും നിവേദ്യത്തിനുള്ള നെല്ല് അളന്ന് മാറ്റി. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം , തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, കീഴൂര്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം ,മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രത്തിലേക്കും സമീപ ദേവസ്ഥാനങ്ങളിലേക്കും തറവാടുകളിലേക്കുമാ ണ് കൂവം അളന്നത്. പതിക്കാല്‍ കുമാരന്‍ കൂവം അളക്കുന്നതിന് നേതൃത്വമേകി. തുടര്‍ന്ന് പെരിയ കര്‍ണ്ണ മൂര്‍ത്തി , പെരിയ മിങ്ങുന്നോന്‍, കലൈപ്പാടി എന്നിവര്‍ക്ക് ആചാരവിധി പ്രകാരം തെയ്യം കെട്ടിനുള്ള അടയാളം കൊടുത്തു. ഫെബ്രുവരി 27 നും 28 നും മാര്‍ച്ച് ഒന്നിനുമാണ് വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം നടക്കുന്നത്.
