കാഞ്ഞങ്ങാട്: പത്മശ്രീ പുസ്തകശാല പ്രസിദ്ധീകരിച്ച ലസിത വിശ്വ രാജിന്റെ ‘കനലെ രിയുമ്പോള്‍’ എന്ന കവിത സമാഹാരത്തിന്റെപ്രകാശന കാഞ്ഞങ്ങാട് ആലാമിപള്ളിയിലെ രാജ് റസിഡന്‍സിയില്‍ വച്ച് നടന്നു. അനാമിക വിശ്വരാജ്, പി. ശ്രീലക്ഷ്മി എന്നിവരുടെ പ്രാര്‍ത്ഥനാലാപനത്തോടെ നടന്ന പുസ്തക പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനവും പ്രകാശന കര്‍മ്മവും പ്രമുഖ കവി മാധവന് പുറച്ചേരി നിര്‍വഹിച്ചു. ഡോക്ടര്‍ പി. മഞ്ജുള കവിത സമാഹാരത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചു. കവിയും പത്മശ്രീ പുസ്തക ശാല ചെയര്‍മാനുമായ നാലപ്പാടം പത്മനാഭന് അധ്യക്ഷനായി. യുവ കവി സുനില്‍ എളേരി പുസ്തക അവതരണം നടത്തി. കവയത്രി ലസിത വിശ്വ രാജ് മറ മൊഴി ഭാഷണം നടത്തി. റിട്ടയേര്‍ഡ് അധ്യാപകന് ശ്രീധരന് മാങ്ങാട് സ്വാഗതവും വിശ്വരാജ് പുതിയ കണ്ടം നന്ദിയും പറഞ്ഞു.
