കേരള കര്‍ഷകസംഘം ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടന്നു

കാഞ്ഞങ്ങാട്: കേരള കര്‍ഷക സംഘം ജില്ലാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് കോട്ടച്ചേരി ബേങ്ക് ഹാളില്‍വച്ച് നടന്നു. ആള്‍ ഇന്ത്യ കിസാന്‍ സഭ (എ. ഐ. കെ എസ് ) കേന്ദ്ര കമ്മിറ്റി അംഗംഎസ്. കെ. പ്രീജ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു. രാജ്യത്തെ കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നിയമനിര്‍മാണം നടത്തുകയും രാജ്യത്തെ പരമ്പരാഗത കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന സമീപനമാണ് കേന്ദ്ര ഗവണ്‍മെന്റ് തുടര്‍ന്നു കൊണ്ടുപോകുന്നത് എന്ന് അവര്‍ കുറ്റപ്പെടുത്തി.ജില്ലാ പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി.ജനാര്‍ദ്ദനന്‍, ടി.പി. ശാന്ത, പി.ആര്‍. ചാക്കോ, കെ. ആര്‍. ജയാനന്ദ , കോമന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. മൂലക്കണ്ടം പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കാസര്‍ഗോഡ് ജില്ലയില്‍ മൂന്നുലക്ഷം കര്‍ഷകരെ മെമ്പര്‍ഷിപ്പ് ചേര്‍ത്ത് അംഗങ്ങളാക്കാന്‍ കണ്‍വെന്‍ഷനില്‍ തീരുമാനമെടുത്തു

error: Content is protected !!