പുല്ലൂര്‍ പ്രവാസി കൂട്ടായ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘കുട്ടികളുടെ കളിമുറ്റം’ പരിപാടി ശ്രദ്ധേയമായി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ഗൃഹാതുരമായ ഓര്‍മ്മകളുടെയും വിനോദങ്ങളുടെയും വേദിയിലായി.
ഹരിഹരന്, വിനോദ് കുവേരി, സുരേന്ദ്രന് കുറ്റിക്കോല്‍ എന്നിവര്‍ അതിഥികളായി എത്തി കുട്ടികളുമായി സംവദിച്ചു. നാടിന്റെ പാരമ്പര്യവും കളികളും കോര്‍ത്തിണക്കിയുള്ള ഇവരുടെ അവതരണം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. പ്രവാസി കുട്ടികളില്‍ മാതൃനാടിന്റെ ഓര്‍മ്മകള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച കൂട്ടായ്മ അംഗങ്ങളെയും ഭാരവാഹികളെയും ചടങ്ങില്‍ അഭിനന്ദിച്ചു. രക്ഷാധികാരി പവിത്രന് നിട്ടൂര്‍,പ്രസിഡന്റ് മനോജ് വരയില്ലം, സെക്രട്ടറി കൃഷ്ണകുമാര്‍, ട്രഷറര്‍ മധു ,പ്രോഗ്രാം കണ്‍വീനര്‍ മാരായ രതീഷ് പുല്ലൂര്‍ ബിന്ദു വരയില്ലം ,ഉള്‍പ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്കി.
പരിപാടിയില്‍ വച്ച് – യുഎഇയിലേക്ക് ഹ്രസ്വസന്ദര്‍ശനത്തിന് വന്ന കാര്‍ത്യായനി അമ്മയ്ക്കും,നേപ്പാളില്‍ വെച്ച് നടന്ന നാലാമത് ഇന്റര്‍ നാഷണല്‍ റോളര്‍ നെറ്റഡ് ബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ അദ്വിക് സത്യനും കൂട്ടായ്മയുട ഒരു സ്നേഹോപഹാരം നല്കി ആദരിക്കുകയ്യുണ്ടായി.
വരും നാളുകളിലും പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ കൂടുതല്‍ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
