കാഞ്ഞങ്ങാട്: മഹാകവി എസ് രമേശന്‍ നായര്‍ സ്മൃതി ട്രസ്റ്റ് കാഞ്ഞങ്ങാട് മിംടെക് മാരുതി ഇന്‍സ്റ്റ്യൂട്ട് കാഞ്ഞങ്ങാട് സംയുക്തമായി സംഘടിപ്പിക്കുന്ന മഹാകവി എസ് രമേശന്‍ നായര്‍ സ്മൃതി
ട്രസ്റ്റിന്റെ സംസ്‌കാരിക പുരസ്‌ക്കാരം ആര്‍ട്ട് ഫോറം കാഞ്ഞങ്ങാടിന്.
ജനുവരി 7 ന് ഉച്ചക്ക് 2.30 ന് കാഞ്ഞങ്ങാട് എമിറേറ്റ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍
പുരസ്‌കാരം സമ്മാനിക്കും.
ആദ്യമായിട്ടാണ് ആര്‍ട്ട് ഫോറത്തിന്
ഇങ്ങനെ ഒരു സംസ്‌കാരിക പുരസ്‌ക്കാരം ലഭിക്കുന്നത്.
ഈ അവാര്‍ഡ് ആര്‍ട്ട് ഫോറത്തിന്റ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായിട്ട് കാണുന്നതെന്ന് ആര്‍ട്ട് ഫോറം ഭാരവാഹികള്‍ പറഞ്ഞു.
സമഗ്ര സംഭാവന ചലച്ചിത്ര
പുരസ്‌കാരം സിബി മലയിനും സാഹിത്യ പുരസ്‌കാരം സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ പത്‌നി ശോഭന രവീന്ദ്രനും
ക്ഷേത്രകര്‍മ്മ പുരസ്‌കാരം പാലക്കുന്ന് കഴകത്തിലെ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ക്കും കരിവെള്ളൂര്‍ വല്യച്ഛന്‍ പ്രമോദ് കോമരത്തിനും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച
ഡോ. മണികണ്ഠന്‍ മേലത്ത് (വ്യാവസായം), ഷംസുദ്ദീന്‍പാലക്കി, (ആതുരസേവനം),രാജന്‍ മുളിയാര്‍ (കലാരംഗം), സുകുമാരന്‍ ആശിര്‍വാദ് (ഫോട്ടോഗ്രഫി) എന്നിവരെ ആദരിക്കും.
മഹാകവി എസ് രമേശന്‍ നായര്‍ സ്മൃതി ട്രസ്റ്റ് ചെയര്‍മാന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അധ്യക്ഷനാവും. കെ ആര്‍ ദാമോദരന്‍ ആര്‍ക്കിടെക്ക്, പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ്‌മാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എസ് പി ഷാജി സ്വാഗതവും ഇ വി ജയകൃഷ്ണന്‍ നന്ദിയും പറയും.
പരിപാടിക്ക് മുന്നോടിയായി രമേശന്‍ നായര്‍ സ്മൃതി ഗാനങ്ങള്‍ അടങ്ങിയ ‘രമ്യം 2026 ‘ വി.ടി.സുധാകരന്‍, മഹേഷ് മുന്നാട്, രജിതാ സുരേഷ് എന്നിവര്‍ പാടും.
