കാഞ്ഞങ്ങാട്: നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് ,കര്‍ണാടക ബോര്‍ഡര്‍ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി ബെംഗളൂരു,കര്‍നാടക് ജനപദ പരിഷത്ത്
ബെംഗളൂരു, കേരള ബോര്‍ഡര്‍ യൂണിറ്റ് കാസര്‍കോട്, കന്നഡ വികസന അതോറിറ്റി കര്‍ണാടക സര്‍ക്കാറും അവതരിപ്പിക്കുന്ന സമന്വയ ഫോക് ഫെസ്റ്റ് ഇന്ന് രാവിലെ 9 മണി മുതല്‍ അരവത്ത് ആംഫി
തിയേറ്ററില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9 ന് സംസ്‌കാരിക ഘോഷയാത്ര.9.30 ന് ചെണ്ടമേളം.10 ന് സമന്വയ യക്ഷഗാനം ആന്റ് കഥകളി താരമതമ്യ അവതരണം.10.30ന്
കര്‍ണാടക ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ മനപ്പലമണി പരിപാടി ഉദ്ഘാടനം ചെയ്യും .സോമണ്ണ ബേവിന്‍ മരദ് അധ്യക്ഷനാവും.സാമൂഹ്യ പ്രവര്‍ത്തകന്‍
നസീര്‍ വെളിയില്‍, വ്യവസായി
ഡോ.മണികണ്ഠന്‍ മേലത്ത് എന്നിവര്‍ക്ക്
ഭാവ ഭാരതി പുരസ്‌കാരവും കഥകളി കലാകാരന്‍ കോട്ടക്കല്‍ ദേവദാസന് നാട്യാചാര്യ പുരസ്‌കാരവും
ഡോ. വാദ്യ പ്രവീണ്‍ ചെറുതാഴം കുഞ്ഞിരാമന്‍ മാരാര്‍ (ചെണ്ട) ,കോട്ടക്കല്‍ രമേശന്‍ മാരാര്‍ (മദ്ദളം ) എന്നിവര്‍ക്ക് പ്രതിഭാ പുരസ്‌കാരവും കോടോത്ത് തറവാടിന് ദേശി പുരസ്‌കാരവും പ്രകാശ് കുംപളക്ക് സമാജ രത്‌നാ പുരസ്‌കാരവും ജോസഫ് മത്യാസ് ,എസ് ജഗദീശ്ചന്ദ്ര അഞ്ചന്‍ എന്നിവര്‍ക്ക് ജനപഥ രത്‌ന പുരസ്‌കാരവും
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമര്‍പ്പിക്കും.
രാജ്‌മോഹനന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാവും.പ്രൊഫ.ഹിചിബോറ ലിംഗയ്യ മുഖ്യ പ്രഭാഷണം നടത്തും.
ശിവാനന്ദ കൊട്വന്‍ കടപ്പാടിന്റെ ‘നന്തു ‘,ഡോ.ജയരാജന്‍ കാനാടിന്റെ ‘ബറവുദ സാദി’, എ. മുനീറ ‘ഹൃദയ രാഗം’ എന്നി പുസ്തക പ്രകാശനം നടക്കും.11.30 മുതല്‍ കലാപരിപാടികള്‍. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ കോട്ടക്കല്‍ ഉണ്ണികൃഷ്ണന്‍ ,ജയ രാമ പാട്ടാളി എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് 2 മണി മുതല്‍ ഇരുള നൃത്തം, വനിതാ കോല്‍ക്കളി, അലാമിക്കളി, വനിതാ പൂരക്കളി , ദഫ് മുട്ട് എന്നി നടക്കും. വൈകീട്ട് 5.30ന്
സമാപന പരിപാടി അഡ്വ.സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. ഡോ. ആര്‍. ചന്ദ്ര ബോസ് അനുസ്മരണ പ്രഭാഷണം നടത്തും. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എ എം ശ്രീധരന്‍ അധ്യക്ഷനാവും. 6.30 മുതല്‍ കഥകളി, യക്ഷഗാനം എന്നിവ നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍
ഡോ. എ എം ശ്രീധരന്‍,
ജോയിന്റ് സെക്രട്ടറി ഡോ.ജയരാജ്
കാനാട്ട് ,മെമ്പര്‍
പ്രഭാകരന്‍ കാഞ്ഞങ്ങാട്,
എന്നിവര്‍ സംബന്ധിച്ചു.
