കാഞ്ഞങ്ങാട് ടൗണ്‍ പരിസരത്ത് വയോജന വിശ്രമ കേന്ദ്രം സ്ഥാപിക്കണം: കെ. എസ്.എസ് പി യു ഹോസ്ദുര്‍ഗ് യൂണിറ്റ് വാര്‍ഷിക സമ്മേളനം കാഞ്ഞങ്ങാട് നഗര സഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കെ.എസ്.എസ് പി യു ഹോസ്ദുര്‍ഗ് യൂണിറ്റ് വാര്‍ഷിക സമ്മേളനം പെന്‍ഷന്‍ ഭവന്‍ കാരാട്ട് വയല്‍ വെച്ച് നടന്നു. കാഞ്ഞങ്ങാട് നഗര സഭ ചെയര്‍ മാന്‍ വി വി രമേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ രവിന്ദ്രന്‍ അധ്യക്ഷന്‍വഹിച്ചു. ജില്ല ട്രഷറര്‍ എസ് ഗോപാലകൃഷ്ണന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി കെ ചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ കെ മോഹന്‍ദാസ് വരവ് ചിലവ് കണക് അവതരിപ്പിച്ചു.ജില്ലാ കമിറ്റി അംഗം വി വി ബാലകൃഷ്ണന്‍, ബ്ലോക്ക് പ്രസിഡന്റ് ബി പരമേശ്വരന്‍, ബ്ലോക്ക് സെക്രട്ടറി കെ ചന്ദ്രശേഖരന്‍ യൂണിറ്റ് ചാര്‍ജ് വഹിക്കുന്ന വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വൈസ് പ്രസിഡന്റ് എം കൃഷ്ണന്‍ അനുശോചനം പ്രമേയം കെ നിര്‍മല പ്രമേയവും ഭാരവാഹികളെ തിരഞ്ഞെടുപ്പ് കെ അമ്പാടി ബ്ലോക്ക് കമ്മിറ്റി അംഗം നിര്‍വഹിച്ചു.ജോയിന്റ് സെക്രട്ടറി ബി സുരേന്ദ്രന്‍ സ്വാഗതവും
പി സുമതി ടീച്ചര്‍ നന്ദിയും പറഞ്ഞു. പുതിയ വര്‍ഷത്തെ പ്രസിഡന്റ് കെ രവിന്ദ്രന്‍, സെക്രട്ടറി കെ ചന്ദ്രന്‍, ട്രഷറര്‍ ബി സുരേന്ദ്രന്‍ ഉള്‍പ്പടെ 21അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

 

error: Content is protected !!