കാഞ്ഞങ്ങാട്: കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടെഴ്സ് യൂണിയന് കാസര്‍കോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് എംഎന്‍ സ്മാരക മന്ദിരത്തില്‍ വച്ച് നടന്നു. കെ എല്‍ ഐ യു സംസ്ഥാന പ്രസിഡന്റ് എന്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ജീവനക്കാരെ ജനങ്ങളുടെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം സംസാരിച്ചു
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ മൃഗസംരക്ഷണ മേഖലയില്‍ ബയോമെട്രിക്ക് പഞ്ചിങ്ങ് ഫെയ്സ് ആപ്പ് നടപ്പിലാക്കുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്നും കേരളത്തിലെ ജീവനക്കാരുടെ മേല്‍ ഉമ്മന്‍ ചാണ്ടി ഗവണ്മെന്റ് അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് ഇടതു പക്ഷനയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും സമ്മേളനം ആവശ്യപെട്ടു. ജില്ലാ പ്രസിഡന്റ് ജൈബിന്‍ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എന്‍ കൃഷ്ണകുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ആസിഫ് എം ഹൈദര്‍ കെ.ടി സ്വാഗതവും പറഞ്ഞു.
ജോ ജില്ലാ പ്രസിഡണ്ട് ജി സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിജുരാജ്, പ്രീതകുമാരി കെ എല്‍ ഐ യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനീഷ് മോഹന്‍, എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട് ജയ്ബിന്‍ ചാക്കോ, വൈസ് പ്രസിഡണ്ട് അനീഷ് കെ ആര്, ശരത് കുമാര്‍ സെക്രട്ടറി, ആസിഫ് എം ഹൈദര്‍ ജോയിന്റ് സെക്രട്ടറി ഷീനമോള്‍ ഐപ് റിയാസ് എച്ച് ട്രഷറര്‍ ഷാഹിദ് എന്‍ എസ്.
