വെള്ളരിക്കുണ്ട്. : വന്യജീവികള്‍ക്കുമാത്രമല്ല മനുഷ്യര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതല്‍ വെള്ളരിക്കുണ്ടില്‍ നടന്നു വരുന്ന കര്‍ഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേര്‍സ് അസ്സോസ്സിയേഷന്‍ പരപ്പമണ്ഡലം കമ്മിറ്റിയംഗങ്ങള്‍ സത്യഗ്രഹ പന്തലിലെത്തി. സംഘടനയുടെ മണ്ഡലം സെക്രട്ടറി കൂടിയായ ബളാല്‍ ഗ്രാമപഞ്ചായത്തംഗം സി.വി ശ്രീധരന് കര്‍ഷകസ്വരാജ് സത്യാഗ്രഹത്തിന്റെ ഭാഗമായി നടത്തിവരുന്ന 24 മണിക്കൂര്‍ ഉപവാസത്തോട് ഐക്യദാര്
ഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് സംഘടനാ പ്രവര്‍ത്തകരെത്തിയത്. ഐക്യദാര്‍ഢ്യ സമ്മേളനം ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ലത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ. പ്രസിഡന്റ് രാജു കട്ടക്കയംഅദ്ധ്യക്ഷതവഹിച്ചു. സംഘടനയുടെ സംസ്ഥാന സമിതിയം ടി.കെ. എവ്ജിന്‍ മുഖ്യ പ്രഭാഷണം നടത്തി സി.എ. ജോസഫ്, എം.ഡി ദേവസ്യാ , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്‍സി ജയിന് തുടങ്ങിയവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. പി.ജെ. ജോര്‍ജ്ജ്, കെ. കുഞമ്പു നായര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. സണ്ണി പൈകട സ്വാഗതവും ബേബി ചെമ്പരത്തി നന്ദിയും പറഞ്ഞു.
