ആരോഗ്യം ആനന്ദം; ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ഉദുമ: ഗ്രാമ പഞ്ചായത്ത്, സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്റര്‍, ആയുഷ് യോഗ ക്ലബ്ബ് ഉദുമ എന്നിവയുടെ സഹകരണത്തോടെ ‘ആരോഗ്യം ആനന്ദം’ എന്ന ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഉദുമ കമ്മ്യൂണിറ്റി ഹാളില്‍ വാര്‍ഡ് മെമ്പര്‍ കെ പ്രമീള ഉദ്ഘാടനം ക്യാമ്പയിന്‍ ചെയ്തു. ഉദുമ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.രതീഷ് അധ്യക്ഷനായി. പോഷകാഹാരവും ജീവിത ശൈലി രോഗങ്ങളും വിഷയത്തില്‍ ക്ലാസ്സും ഫുഡ് എക്‌സ്‌പോയും നടന്നു. ജില്ല ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹ്‌സിന ക്ലാസെടുത്തു. യോഗ ഇന്‍സ്ട്രക്ടര്‍ വി.പ്രമോദ് സംസാരിച്ചു. മുരളി പള്ളം സ്വാഗതവും സി.രമ ടീച്ചര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!