അജാനൂര്‍ സ്കൂളിന്റെ 86 ആം വാര്‍ഷികാഘോഷം അക്കാദമിക രംഗത്തും ഭൗതിക സാഹചര്യങ്ങളൊരുക്കുന്നതിലും വേറിട്ട മാതൃകകള്‍ തീര്‍ത്ത അജാനൂര്‍ ഗവ: ഫിഷറീസ് യു.പി.സ്കൂള്‍ പ്രധാനാധ്യാപകന് വി.മോഹനന് മാസ്റ്റര്‍ക്ക് തീരദേശ ഗ്രാമം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്കി. 77 വര്‍ഷമായി വാടകക്കെട്ടിടത്തിലായിരുന്ന അജാനൂര്‍ ഗവ: ഫിഷറീസ് യു.പി.സ്കൂളിനെ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ഏറ്റെടുത്ത് സമ്പൂര്‍ണ്ണ സര്‍ക്കാര്‍ വിദ്യാലമാക്കി മാറ്റാന്‍ നേതൃത്വം നല്കിയ മാഷ് 35 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയാണ് മാര്‍ച്ച് 31ന് പടിയിറങ്ങുന്നത്. സര്‍വീസ് ജീവിതത്തില്‍ 11 വര്‍ഷം പ്രൈമറി അധ്യാപകനായും 2 വര്‍ഷം പ്രധാനാധ്യാപകനായും മോഹനന് മാസ്റ്റര്‍ അജാനൂര്‍ സ്കൂളിലുണ്ട്. 5 വര്‍ഷം മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ സാമൂഹ്യ ശാസ്ത്രം അധ്യാപകനായി ശോഭിച്ച അദ്ദേഹം ജോലി ചെയ്ത വിദ്യാലയങ്ങളിലെല്ലാം തന്റെ വൈദഗ്ധ്യവും അര്‍പ്പണ മനോഭാവവും കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. മികച്ച സാമൂഹ്യ പ്രവര്‍ത്തകനും സംഘാടകനുമായ അദ്ദേഹത്തിന് 2019 ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സഹകരണത്തോടെ സര്‍വ ശിക്ഷാ കേരളം നടപ്പാക്കുന്ന ക്രിയേറ്റീവ് കോര്‍ണര്‍ പദiധതിയുടെ സംസ്ഥാനകോര്‍ കോര്‍ കമ്മിറ്റി.അംഗമായി പ്രവര്‍ത്തിച്ചു വരികയാണ്’.
യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി അധ്യക്ഷത വഹിച്ചു’.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.വി.രാഘവന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി. കുഞ്ഞാമിന . ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സി. സുമിത., കെ.അപര്‍ണ, നദീര്‍ കൊത്തിക്കാല്‍, എ ഇ ഒ കെ.സുരേന്ദ്രന്, സി.എച്ച് അഷ്റഫ് കൊത്തിക്കാല്‍, ഫിനാന്‍സ് ചെയര്മാന് എ.അബ്ദുള്ള, വൈസ് ചെയര്മാന് അഹമ്മദ് കിര്‍മാനി ,പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ.ജി. സജീവന്, സുമാ രാജന്, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് നൗഷാദ് കൊത്തിക്കാല്‍ സെക്രട്ടറി രാജേഷ് കാറ്റാടി, ശ്രീകുറുമ്പാക്ഷേത്രം പ്രസിഡണ്ട് വി.വി.സുഹാസ് ,പി.ടി.എ പ്രസിഡണ്ട് ജാഫര്‍ പാലായി, എസ്.എം.സി.ചെയര്മാന് ഷഫീഖ് ആവിക്കല്‍, മദര്‍ പി ടി എ പ്രസിഡണ്ട് ബി.എസ് റംസീന, വികസന സമിതി ചെയര്മാന് കെ.രാജന്, കണ്‍വീനര്‍ എ പി.രാജന്, എ.ഹമീദ് ഹാജി, പാലായി കുഞ്ഞബ്ദുള്ള ഹാജി, നദീറാ ബാനു, പി. ഹാജറ ടീച്ചര്‍, കെ.സജിത ടീച്ചര്‍ സംസാരിച്ചു. സീനിയര്‍ അധ്യാപിക സി.സുലേഖ നന്ദിയും പറഞ്ഞു ‘ തുടര്‍ന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി.
