സര്‍വീസില്‍ നിന്നും വിരമിക്കുന്ന നഗരസഭ ശുചീകരണ തൊഴിലാളി കെ. സാവിത്രിക്ക് കാഞ്ഞങ്ങാട് നഗരസഭ കൂട്ടായ്മ യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിനെ ശുചിത്വമുള്ള നഗരമാക്കുന്നതിന് നിര്‍ണായക പങ്കു വഹിക്കുന്ന ശുചികരണവിഭാഗം തൊഴില്‍ മേഖലയില്‍ നിരവധി വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശുചീകരണ തൊഴിലാളി കെ. സാവിത്രിക്ക് കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരും ജീവനക്കാരുടെ കൂട്ടായ്മയായ ഒപ്പരം സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. നഗരസഭയില്‍ നടന്ന ചടങ്ങ് ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്ത് ഉപഹാരം നല്‍കി. വൈസ് ചെയര്‍പേഴ്‌സണ്‍ ലതാ ബാലകൃഷ്ണന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ മാര്‍ക്ക് വേണ്ടി എം.പി ജാഫര്‍. എം .ബല്‍രാജ്, അനില്‍ വാഴുന്നോറടി, ജീവനക്കാര്‍ക്കു വേണ്ടി ഒപ്പരം സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.വി ദിവാകരന്‍ , സെക്രട്ടറി രാകേഷ് നാരായണന്‍ ശുചീകരണ വിഭാഗം ജീവനക്കാരുടെ പ്രതിനിധിയായി കെ.വി ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി എം.കെ ഷിബു സ്വാഗതം പറഞ്ഞു.

 

error: Content is protected !!