ഇരുചക്രവാഹന ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണവും ‘സ്ലോ മോട്ടോര്‍ സൈക്കിള്‍ റേസും’ സംഘടിപ്പിച്ചു; ഹോസ്ദുര്‍ഗ് എസ് ഐ.ടി. പി.ജിജേഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സബ് ആര്‍ ടി ഓഫീസ് കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ റോഡുസുരക്ഷാ മാസം 2026 ന്റെ ഭാഗമായി ഇരുചക്രവാഹന ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണവും ‘സ്ലോ മോട്ടോര്‍ സൈക്കിള്‍ റേസും’ സംഘടിപ്പിച്ചു. ആലാമിപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ഹോസ്ദുര്‍ഗ് എസ് ഐ.ടി. പി.ജിജേഷ് ഉദ്ഘാടനം ചെയ്തു.എസ് ഐ വിനോദ് കുമാര്‍, എം വി ഐമാരായ എം. വിജയന്‍ ,കെ.വി.ജയന്‍, , എ എം വി ഐ മാരായ കെ.അഭിലാഷ് , പ്രവീണ്‍ കുമാര്‍, സുമോദ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!