കരിന്തളം:ഗാന്ധിജി സ്മരണകള്‍ മായ്ച്ചുകളയാനുള്ള ഭരണകൂട ശ്രമങ്ങള്‍ വൃഥാവിലാവുമെന്ന്‌കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍. ഗാന്ധിജി രക്തസാക്ഷി ദിനത്തില്‍ കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അസിനാര്‍. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മനോജ് തോമസ് ആദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശന്‍ വേളൂര്‍ നിയോജകമണ്ഡലം യു ഡി എഫ് കണ്‍വീനര്‍ സി.വി. ഭാവനന്‍, നേതാക്കളായ ദിനേശന്‍ പെരിയങ്ങാനം, കെ പി ബാലകൃഷ്ണന്‍, സിജോ പി ജോസഫ്,നൗഷാദ് കെ മുഹമ്മദ്,സി വി ബാലകൃഷ്ണന്‍, അജയന്‍ വേളൂര്‍ , ബാലഗോപാലന്‍ കാളിയാനം, ഗീതാ രാമചന്ദ്രന്‍, എന്നിവര്‍ നേതൃത്വം നല്കി.
