നീലേശ്വരം: ഇന്ത്യന്‍ സീനിയര്‍ ചേംബറിന്റെ സ്ഥാപക മെമ്പറും ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന വി കൈലാസ് നാഥിന്റെ സ്മരണയ്ക്കായ് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം കുട്ടികള്‍ക്കായ് ചിത്ര രചന മത്സരം സംഘടിപ്പിച്ചു. ജേസീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് നടന്നു.
മുന്‍ ദേശീയ പ്രസിഡന്റ് ഡോ എ മുരളീധരന്‍ മത്സരം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ ഗിരീഷ് കുമാര്‍ അധ്യക്ഷനായി. ദേശീയ സമിതി അംഗം എം നാരായണന്‍ നായര്‍, ജെ സി ഐ നീലേശ്വരം പ്രസിഡന്റ് പി പി രാജേഷ് കുമാര്‍ കുമാര്‍, ജെസിഐ നീലേശ്വര്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഖജാന്‍ജി കെ രാമകൃഷ്ണന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ബിന്ദു എന്നിവര്‍ കൈലാസ്‌നാഥ് അനുസ്മരണ പ്രഭാഷണം നടത്തി. നൂറ്റി അറുപതോളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ കുടുംബാംഗങ്ങളായ ഓമന കൈലാസ് മായ കൈലാസ് എന്നിവര്‍ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മൊമെന്റോയും വിതരണം ചെയ്തു. പ്രീ പ്രൈമറി വിഭാഗത്തില്‍ ഇവാനിയ പ്രത്യുഷ്, ഹിമാദ്രി സുമേഷ്, നഹീമ ഹാത്തൂന്‍ എന്നീ കുട്ടികളും, പ്രൈമറി വിഭാഗത്തില്‍ യുംന പ്രസാദ്, നിവേദ്യ പി വി, അയിഷത്ത് ജുമന ഷെറി എന്നീ കുട്ടികളും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരയായി.ജോ. സെക്രട്ടറി ഡോ. വി വി പ്രദീപ് കുമാര്‍ സ്വാഗതവും
ഡോ. പി രതീഷ് നന്ദിയും പറഞ്ഞു.
