കെ എച്ച് എസ് ടി യു സംസ്ഥാന കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം പരപ്പ സ്വദേശി എം ശ്രീനന്ദക്ക്

കാഞ്ഞങ്ങാട്: ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സംഘടനയായ കെ എച്ച് എസ് ടി യു 25 ആം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധമായി നടത്തിയ സംസ്ഥാന കഥാരചന മത്സരത്തില്‍ പരപ്പ സ്വദേശി എം ശ്രീനന്ദക്ക്
ഒന്നാം സ്ഥാനം. വരക്കാട് വള്ളിയോടന്‍ കേളുനായര്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ശ്രീനന്ദ . കേരളത്തില്‍ 14 ജില്ലകളില്‍ നിന്നായി വന്ന ആയിരത്തില്‍ അധികം കഥകളില്‍ നിന്നാണ് വിദഗ്ധ സമിതി ശ്രീനന്ദ എഴുതിയ കഥ തിരഞ്ഞെടുത്തത്. ‘അവര്‍ പരിധിക്ക് പുറത്താണ്’ എന്നതായിരുന്നു കഥാരചന വിഷയം. ഇതിനോടകം കുടുംബശ്രീ ലിയോറ ഫെസ്റ്റ് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ കഥാപ്രസംഗത്തെ പറ്റി സംസാരിക്കാന്‍ അവസരം ലഭിച്ച ശ്രീനന്ദ കഥാരചനയിലും കഴിവ് തെളിയിച്ചത് നാടിന് അഭിമാനം ആയി. റിട്ട. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ പ്രകാശന്റയും മൂലപ്പാറ അംഗന്‍വാടി അധ്യാപിക എം. ശ്രീകലയുടെ മകളാണ്‌.  സഹോദരങ്ങള്‍: ഡോ. ശ്യാം പ്രകാശ് (ഹൈദരാബാദ് ഗീതം യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ), സായി പ്രകാശ് (റിദം ആര്‍ട്‌സിറ്റ്).

 

error: Content is protected !!