കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം ഫെബ്രുവരി 4 മുതല്‍ 8 വരെ; മീഡിയ റൂം തുറന്നു; പടന്നക്കാട് നെഹ്‌റു കോളേജില്‍ നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം ഫെബ്രുവരി 4 മുതല്‍ 8 വരെ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വച്ച് നടക്കും.മീഡിയ റൂം ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി സുരേന്ദ്രന്‍ മടിക്കൈ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി കവിത കൃഷ്ണന്‍, കെ പ്രണവ്, സി ഋഷിത, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ഫസല്‍ റഹ്മാന്‍ സെക്രട്ടറി ബാബു കോട്ടപ്പാറ, നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, സെക്രട്ടറി സുരേഷ് മടിക്കൈ, മാധ്യമപ്രവര്‍ത്തകരായ ഇ വി ജയകൃഷ്ണന്‍, ടി കെ നാരായണന്‍, സുരേന്ദ്രന്‍, നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ദിപിന്‍ രവീന്ദ്രന്‍ സ്വാഗതവും കെ പി സജേഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!