കരിന്തളം:ആഹ്ലാദ ത്തിമിര്‍പ്പില്‍ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു.പരിപാടി കുട്ടികള്‍ക്ക് നവ്യനുഭവമമായി. വിജയോത്സവത്തിന്റെ ഭാഗമായി പാഠ്യ പ്രവര്‍ത്തനങ്ങളിലും കലാ,കായിക, പ്രവര്‍ത്തി പരിചയ മേളകളിലും മറ്റ് മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ച പ്രതിഭകളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ചടങ്ങില്‍ വെച്ച് കുട്ടികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ഓരോരുത്തരുടെയും പേര് വിളിക്കുമ്പോള്‍ ഹര്‍ഷാരാവത്തോടെയാണ് സദസ്സ് വിജയികളെ എതിരേറ്റത്.പിടിഎ പ്രസിഡണ്ട് ടി സിദ്ദീഖിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഏവരെയും അമ്പരിപ്പിച്ച് കൊണ്ട് ഗാനമാലപിച്ചത് കുട്ടികള്‍ക്കും മറ്റ് കാണികള്‍ക്കും നവ്യാനുഭവമായി. ചടങ്ങില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് എം രാജനെയും വാര്‍ഡ് മെമ്പര്‍ വി വി യശോദയെയും സ്‌കൂള്‍ മാനേജര്‍ കെ വിശ്വനാഥന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.ചിറ്റാരിക്കാല്‍ എ ഇ ഒ ജസീന്ത ജോണ്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ വി വി യശോദ ട്രോഫികള്‍ വിതരണം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് വാസു കരിന്തളം, എം പി ടി എ പ്രസിഡന്റ് ജോസ്ലിന്‍ ബിനു, സീനിയര്‍ അസിസ്റ്റന്റ് പി വി ഇന്ദുലേഖ, സ്‌ക്കൂള്‍ ലീഡര്‍ പാര്‍വണ എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ പി ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു.
