നീലേശ്വരം സഹകരണ പരിശീലന കോളേജ് പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനമാരംഭിച്ചു

നീലേശ്വരം : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജ് നീലേശ്വരം പാലത്തടത്ത് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനമാരംഭിച്ചു
സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സനും മുന്‍ എം.എല്‍എയുമായ കോലിയക്കോട് .എന്‍ . കൃഷ്ണന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു കെട്ടിട നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനും മുന്‍ എം.പിയുമായ പി.കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.പി മുഹമ്മദ് റാഫി, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ടാര്‍ പി. ലോഹിതാക്ഷന്‍ , പാറക്കോല്‍ രാജന്‍,അഡ്വ.പി.വി സുരേഷ്, എം.രാജന്‍, കെ.പി.രവീന്ദ്രന്‍ , കെ രഘു , വി.ഗിനീഷ്, നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇപി രാജ്‌മോഹന്‍ ,കെ.വി വിശ്വനാഥന്‍ ,പി. അഖിലേഷ് , ലേഖ.വി രാധാകൃഷ്ണന്‍ നായര്‍ , എം.വി രാജീവന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ അഡീഷണല്‍ രജിസ്ടാര്‍ സിക്രട്ടറി എം.പി രജിത്ത്കുമാര്‍ സ്വാഗതവും , സഹകരണ പരിശീലന കോളജ് പ്രിന്‍സിപ്പാള്‍ പി.വി.രാജേഷ് നന്ദിയും പറഞ്ഞു തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാ പരിപാടിയും നടന്നു മൂന്നര കോടി രൂപയാണ് നിര്‍മ്മാണ ചിലവഴിച്ചാണ്
കെട്ടിടം  നിര്‍മ്മിച്ചത്.

 

error: Content is protected !!