കാസര്‍കോട്: എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന്‍ മാസ്റ്റര്‍നയിക്കുന്ന വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഫെബ്രുവരി ഒന്നിന് വൈകീട്ട് 3ന് കുമ്പളയില്‍ നിന്നും പര്യടനം തുടങ്ങും. ജാഥക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ പറഞ്ഞു. ജാഥ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാര്‍, എംപിയാണ് ജാഥാ മാനേജര്‍. കെഎസ് സലീഖ, മാത്യുകുന്നപ്പള്ളി, പിപി ദിവാകരന്‍, പിഎം സുരേഷ്ബാബു, മനയത്ത് ചന്ദ്രന്‍, ബാബുഗോപിനാഥന്‍, വടകോട് മോനച്ചന്‍, എജെ ജോസഫ്, കാസിം ഇരിക്കൂര്‍, നൈസ് മാത്യു എന്നിവര്‍ ജാഥാംഗങ്ങളാണ്. ജാഥയുടെ ആദ്യ ദിവസത്തെ സമാപനം നുള്ളിപ്പാടിയില്‍ നടക്കും. ഫെബ്രുവരി രണ്ടിന് രാവിലെ 10ന് പെരിയാട്ടടുക്കത്തും മൂന്നു മണിക്ക് കോട്ടച്ചേരിയിലും നാല് മണിക്കു കാലിക്കടവിലും ജാഥക്ക് സ്വീകരണം നല്‍കും. വാര്‍ത്ത സമ്മേളനത്തില്‍ ഇടതുമുന്നണി നേതാക്കളായ സിപി ബാബു, കെ.ആര്‍ ജയാനന്ദ, സജി സെബാസ്റ്റ്യന്‍, വിവി കൃഷ്ണന്‍, പി.ടി നന്ദകുമാര്‍, കരിം ചന്തേര, രതീഷ് പുതിയപുരയില്‍, സി ബാലന്‍, അസീസ് കടപ്പുറം, പിപി രാജു എന്നിവരും സംബന്ധിച്ചു.
