കാഞ്ഞങ്ങാട്:തീരദേശ ഗ്രാമത്തിന്റെ അക്ഷരജ്യോതിസ്സ് അജാനൂര്‍ ഗവ:ഫിഷറീസ് യു.പി.സ്‌കൂള്‍ 86 ആം വാര്‍ഷികാഘോഷവും 35 വര്‍ഷത്തെ വിജയകരമായ സര്‍വീസ് ജീവിതം പൂര്‍ത്തിയാക്കി മാര്‍ച്ച് 31ന് പടിയിറങ്ങുന്ന പ്രധാനാധ്യാപകന്‍ വി.മോഹനന്‍ മാസ്റ്റര്‍ക്ക് തീരദേശ ഗ്രാമം ഒരുക്കുന്ന യാത്രയയപ്പും രാവിലെ ഇട്ടമ്മല്‍ ജംഗ്ഷനില്‍ നിന്നുള്ള ഘോഷയാത്രയോടെ ആരംഭിച്ചു. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ വി.മോഹനന്‍ മാസ്റ്ററെ തുറന്ന ജീപ്പില്‍ ആനയിച്ചു. ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എ.അബ്ദുള്ള,പി.ടി എ പ്രസിഡണ്ട് ജാഫര്‍ പാലായി,പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് നൗഷാദ് കൊത്തിക്കാല്‍, സെക്രട്ടറി രാജേഷ് കാറ്റാടി, ട്രഷറര്‍ എ ഹമീദ് ഹാജി, വികസന സമിതി ഭാരവാഹികളായ കെ.രാജന്‍, എ.പി.രാജന്‍, പി.കുഞ്ഞബ്ദുള്ള ഹാജി, പ്രോഗ്രാം ചെയര്‍മാന്‍ കെ.ജി സജീവന്‍, സി.മുഹമ്മദ് കുഞ്ഞി. കെ.മണികണ്ഠന്‍, ബി.എസ് റംസീന, കെ.രജനീഷ്, കെ.എസ് പ്രശാന്ത്, നദീറ ബാനു ,ഹാജറ ടീച്ചര്‍ എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.പി ടി എ, എസ് എം സി, എം പി ടി എ ഭാരവാഹികളും രക്ഷിതാക്കളും അധ്യാപികമാരും കുട്ടികള്‍ക്കൊപ്പം ഘോഷയാത്രയില്‍ അണിനിരന്നു.
തുടര്‍ന്ന് നടന്ന അംഗന്‍വാടി, പ്രീ പ്രൈമറി കലോല്‍സവം,കുട്ടികളുടെ കലാവിരുന്ന് എന്നിവ ജില്ല പഞ്ചായത്ത് അംഗം കെ.സബീഷ് ഉല്‍ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ജാഫര്‍ പാലായി അദ്ധ്യക്ഷനായി.
പൂര്‍വ്വ വിദ്യാര്‍ത്ഥി സി.മുഹമ്മദ് കുഞ്ഞി ആശംസാ പ്രസംഗം നടത്തി. പ്രധാനാദ്ധാപകന്‍ വി.മോഹനന്‍ സ്വാഗതവും,എസ് ആര്‍ ജി കണ്‍വീനര്‍ എന്‍.തുഷാര നന്ദിയും പറഞ്ഞു.
ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉപഹാര സമര്‍പ്പണവും ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉല്‍ഘാടനം ചെയ്യും.
