കാഞ്ഞങ്ങാട്: കനിവ് കൊളവയല്‍ പ്രവാസി കൂട്ടായ്മ പത്താം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സമാപന സമ്മേളനം സേഫ് ലൈന്‍ എം.ഡി യും കനിവിന്റെ ഓണററി മെമ്പറുമായ ഡോ: കുറ്റിക്കോല്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കനിവ് പ്രസിഡന്റ് പാലക്കി അബ്ദുല്‍ റഹിമാന്‍ ഹാജി അധ്യക്ഷനായി. കനിവ് ജനറല്‍ സെക്രട്ടറി പി.പി.ബഷീര്‍ സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുണിയ്യൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കനിവ് ഉപദേശക സമിതി ചെയര്‍മാന്‍ സുറൂര്‍ മൊയ്തു ഹാജി, മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും കനിവ് ഓണററി മെമ്പറുമായ സി.കുഞ്ഞഹമ്മദ് ഹാജി, എ.ഹമീദാജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കനിവ് മെമ്പര്‍മാര്‍ അണിനിരന്ന കോല്‍ക്കളിയും ദഫ് പ്രദര്‍ശനവും നടന്നു. കനിവ് സെക്രട്ടറി സി.എ കരിം നന്ദി പറഞ്ഞു.
കനിവ് കുടുംബ സംഗമം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുളസി ഉദ്ഘാടനം ചെയ്തു. ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ ബി.എം.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഹനീഫ കെ.പി. അധ്യക്ഷനായി. അജാനൂര്‍ പഞ്ചായത്ത് 18ാം വാര്‍ഡ് മെമ്പര്‍ കുഞ്ഞാമിന, 19ാം വാര്‍ഡ് മെമ്പര്‍ അപര്‍ണ്ണ, 20ാം വാര്‍ഡ് മെമ്പര്‍ സുമിത, 21ാം വാര്‍ഡ് മെമ്പര്‍ നദീര്‍ കൊത്തിക്കാല്‍ തുടങ്ങിയവര്‍ മുഖ്യാഥികളായി. കനിവ് ട്രഷറര്‍ ഉസ്മാന്‍ ഖലീജ്,എ.ഹമീദാജി എന്നിവര്‍ സംസാരിച്ചു. തുടന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധയിനം കലാ കായിക മത്സരയിനങ്ങളും നടത്തി. പ്രശസ്ത ഗായകന്‍ ഇസ്മയില്‍ തളങ്കര നയിച്ച ഇശല്‍ നൈറ്റ് അരങ്ങേറി. കൊളവയല്‍ മുഹമ്മദ് നന്ദി പറഞ്ഞു
