കരിന്തളം: കീഴ് മാലപുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ ആറ് നാള് നീണ്ടു നില്ക്കുന്ന പാട്ടുത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ കിനാനൂര്‍ കിരാതേശ്വര ക്ഷേത്രത്തില്‍ നിന്നും കിനാനൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ട് വന്നു. ദിവസവും രാത്രി 8 ന് തിരുവായുധം എഴുന്നള്ളത്ത് നടക്കും മൂന്നിന് കൂട്ടായ് മാറ്റം. തേങ്ങയറ് ചടങ്ങോടെ പാട്ടുത്സവം സമാപിക്കും
