വിശ്വകര്‍മ്മ ഐക്യ വേദിയുടെ അവകാശ സംരക്ഷണ ജാഥ യാത്ര പ്രയാണം തുടങ്ങി

കാഞ്ഞങ്ങാട്: വിശ്വകര്‍മ്മ ഐക്യ വേദിയുടെ അവകാശ സംരക്ഷണ ജാഥ യാത്ര പ്രയാണം തുടങ്ങി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രിയ കക്ഷികളും വിശ്വകര്‍മ്മജര്‍ക്ക് അര്‍ഹിക്കുന്ന സീറ്റ് നല്‍കുക, വിശ്വകര്‍മ്മ ദിനമായ സെപ്റ്റംബര്‍ 17 ന് പൊതു അവധിയായി പ്രഖ്യാപിക്കുക, പി എസ് സി യിലെയും , ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെയും വിശ്വകര്‍മ്മജാരുടെ ഉദ്യോഗ സംവരണം ജനസംഖ്യാനുപാതത്തില്‍ വര്‍ദ്ധിപ്പിയ്ക്കുക, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കോഴ്‌സുകള്‍ക്കും വിശ്വകര്‍മ്മ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹിക്കുന്ന സംവരണം അനുവദിക്കുക, വിശ്വകര്‍മ്മജരുമായി ബന്ധപ്പെട്ട ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ ബോര്‍ഡ് അംഗങ്ങളെ നിയമിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉനയിച്ച് കൊണ്ട്
അവകാശ സംരക്ഷണ ജാഥ യാത്ര നടത്തുന്നത്.

പുതിയ കണ്ടം ശ്രീമത് പരശിവ വിശ്വകര്‍മ്മ ക്ഷേത്രാങ്കണത്തില്‍ നടന്ന യോഗം ക്ഷേത്രം ഉപാദ്ധ്യക്ഷന്‍ എന്‍.എ. വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുന്‍ അംഗം എം.വി. മധു അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു ഹരി ജാഥാംഗങ്ങളെ പരിചയപ്പെടുത്തി. പി.ഗണേശന്‍ മുഖ്യ പ്രഭാഷണം നടത്തി. കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുമ്പോള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും ഭരണ മണ്ഡലത്തില്‍ നിന്നും ശക്തമായ മാറ്റങ്ങള്‍ വിശ്വകര്‍മ്മ സമുദയാത്തിന് ഉണ്ടാകുമെന്ന് ജാഥാ ക്യാപ്റ്റന്‍ ഡോ. ബി.രാധാകൃഷ്ണ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കണ്‍വീനര്‍ മോഹനന്‍ മാസ്റ്റര്‍ സ്വാഗതവും, ഐക്യ വേദി വൈസ് ചെയര്‍മാന്‍ കെ.കെ.വേണു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ ഡോ ബി.രാധാകൃഷ്ണന് റിട്ട. ഡെപ്യുട്ടി കലക്ടര്‍ ബാലകൃഷണന്‍ പുതിയകണ്ടം പതാക കൈമാറി. കെ.കെ.ചന്ദ്രന്‍ , കെ.കെ.വേണു , കെ എം രഘു , വിഷ്ണു ഹരി എന്നിവരാണ് ജാഥാ വൈസ് ക്യാപ്റ്റന്‍മാര്‍.
ഇന്ന് വൈകീട്ട് 3ന് കണ്ണൂര്‍ പഴയ ബസ്റ്റാന്‍ഡില്‍ ഹരിദാസ് പയ്യാവൂര്‍ നരേന്ദ്രന്‍ തുടങ്ങിയ സംഘടന നേതാക്കള്‍ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

5 ന് തലശ്ശേരിയില്‍ നടക്കുന്ന ആദ്യത്തെ ദിന സമാപന യോഗം റാന്നി സന്തോഷ് ഉദ്ഘാടനം ചെയ്യും. ചിറയില്‍ സദാ ശിവന്‍ മുഖ്യപ്രഭാഷണം നടത്തും.30 ന് രാവിലെ 10ന് മാനന്തവാടിയിലെ സ്വീകരണം വിശ്വകര്‍മ്മ ഐക്യവ രക്ഷാധികാരി കെ കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും ഷീല കമലന്‍ മുഖ്യപ്രഭാഷണം നടത്തും.വൈകീട്ട് 5ന് കോഴിക്കോട് പഴയ ബസ്റ്റാന്‍ഡ് സമീപം നടക്കുന്ന സമാപന സമ്മേളനം പവിത്രന്‍ നാദാപുരം ഉദ്ഘാടനം ചെയ്യും. ഗിന്നസ് വത്സരാജ് ആചാര്യ മുഖ്യപ്രഭാഷണം നടത്തും. 31ന് രാവിലെ മലപ്പുറം വണ്ടൂര്‍ ബസ്റ്റാന്‍ഡ് സമീപം നടക്കുന്ന സ്വീകരണം സുനില്‍ ബാബു ഉദ്ഘാടനം ചെയ്യും. ഡോ. പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തും വൈകിട്ട് 5ന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന സമാപന സമ്മേളനം വിശ്വകര്‍മ്മ ഐക്യവേദി ജനറല്‍ കണ്‍വീനര്‍ ടി പി സജീവന്‍ ഉദ്ഘാടനം ചെയ്യും. സതീഷ് പാലപ്പുറം മുഖ്യപ്രഭാഷണം നടത്തും.ഫെബ്രുവരി ഒന്നിന് രാവിലെ തൃശൂര്‍ വലപ്പാട്ണം രാജു വെണ്ണിക്കല്‍ ഉദ്ഘാടനവും ബാലന്‍ വലപ്പാട് മുഖ്യ പ്രഭാഷണം നടത്തും .ഉച്ചക്ക് 2 ന് ആലുവ കോട്ടപ്പുറത്ത് സ്വീകരണം നല്‍കും.വൈകിട്ട് 5ന് അങ്കമാലി ബസ്റ്റാന്‍ഡ് പരിസരത്ത് സമാപന സമ്മേളനം കേരള വിശ്വകര്‍മ്മ സമാജം സംസ്ഥാന പ്രസിഡന്റ് മണി പൂക്കോട്ടില്‍ ഉദ്ഘാടനം ചെയ്യും. ഹരിദാസ് കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും.2 ന് രാവിലെ 10ന് തൊടുപുഴയില്‍ സ്വീകരണം ഹിന്ദു ഐക്യവേദി വക്താവ് ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യും. പി.എ.രാജന്‍ മുഖ്യപ്രഭാഷണം നടത്തും.വൈകീട്ട് 5ന് കോട്ടയം ഗാന്ധിസ്‌ക്വറില്‍ നടക്കുന്ന സമാപന സമ്മേളനം കെ.എസ് വി എസ് ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്യും. രവീന്ദ്രനാഥ് വാകത്താനം മുഖ്യപ്രഭാഷണം നടത്തും.3 ന് ആലപ്പുഴ മുല്ലക്കല്‍ പഴവങ്ങാടിലെ സ്വീകരണം വി എന്‍ എഫ് മുന്‍ പ്രസിഡന്റ് മുരളിദാസ് സാഗര്‍ ഉദ്ഘാടനം ചെയ്യും. സുരേഷ് തിരുവല്ല മുഖ്യ പ്രഭാഷണം നടത്തും.5ന് ചെങ്ങന്നൂര്‍ വണ്ടി മല ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സമാപന സമ്മേളനം വി എന്‍ എഫ് കേന്ദ്ര കമ്മറ്റിയംഗം വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി ജി മുരുകന്‍ മുഖ്യപ്രഭാഷണം നടത്തും.4 ന് രാവിലെ 10ന് കൊല്ലം അഞ്ചലിലെ സമ്മേളനം എ കെ വി എം എസ് സംസ്ഥാന സെക്രട്ടറി സോമ ശേഖരന്‍ ഉദ്ഘാടനം ചെയ്യും. രവീന്ദ്രന്‍ ആചാരി മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 2 ന് തിരുവനന്തപുരം വെമ്പായത്ത് സ്വീകരണം. തുടര്‍ന്ന് 4 ന് കിഴക്കേകോട്ട ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സാമുദായിക നേതാക്കള്‍ സംബന്ധിക്കും.കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. ബി. രാധാകൃഷ്ണന്‍, പി.ഗണേഷ് പുതിയ കണ്ടം, എം വി മധു, എം. പ്രേംകുമാര്‍, എം.സുകുമാരന്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!