നീലേശ്വരം മര്‍ക്കസ് 43ാം വാര്‍ഷികവും സനദ് ദാന സമ്മേളനവും 1ന്

കാഞ്ഞങ്ങാട്: നീലേശ്വരം മര്‍കസു ദഅ് വത്തില്‍ ഇസ്ലാമിയുടെ 43ാം വാര്‍ഷികവും സനദ് ദാന സമ്മേളനവും ഫെബ്രുവരി 1 ന്  ഇ.കെ.മഹ്മൂദ് മുസ്ലിയാര്‍ നഗറില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9:30 ന് പതാക ഉയര്‍ത്തലോട് കൂടി പരിപാടിക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് 10 ന് അലുംനി മീറ്റും ഉച്ചയ്ക്ക് 2 ന് ഉലമ സംഗമവും നടക്കും. അസര്‍ നിസ്‌കാരാനന്തരം സ്ഥാന വസ്ത്ര വിതരണവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും നടക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന സനദ് ദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി പാണക്കാട് സയ്യിദ് സാബിഖലി തങ്ങള്‍, കെ എസ് അലി തങ്ങള്‍ കുമ്പോള്‍, എം എസ് മദനി തങ്ങള്‍ ഓല മുണ്ട, റഷീദ് ഫൈസി വെള്ളായിക്കോട്, ത്വാഖ അഹ്മദ് മൗലവി, അബ്ദുസ്സലാം ദാരിമി,കെ.ടി. അബ്ദുല്ല ഫൈസി, ചെങ്കള അബ്ദുല്ല ഫൈസി. അബ്ദുല്‍ കരീം ദാരിമി, മൊയ്തു മൗലവി, അഹമ്മദ് ഉസ്താദ് ചെറുവത്തൂര്‍, മുഹമ്മദ് ബാഖവി പാലത്തുങ്കര, സുലൈമാന്‍ ഫൈസി കരുവഞ്ചാല്‍ തുടങ്ങി നിരവധി സാദാത്തീങ്ങളും ഉലമാക്കളും സംബന്ധിക്കും. വാര്‍ത്തസമ്മേളനത്തില്‍ നീലേശ്വരംമര്‍കസ്
പ്രസിഡന്റ്‌സയ്യിദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല, സെക്രട്ടറി റഷീദ് ഫൈസി, വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി,
പ്രിന്‍സിപ്പള്‍ മൊയ്തു നിസാമി, ജോയിന്റ്‌റ് സെക്രട്ടറിമാരായ ഗഫൂര്‍ ഹാജി, അബ്ദു സമദ് ഹാജി, റാസിഖ് അര്‍ഷദി എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!