കാഞ്ഞങ്ങാട്: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ന്യൂ ഡല്‍ഹിയില്‍ നടന്ന ദേശീയ സ്കൂള്‍ ബാന്‍ഡ് മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം നേടിയ പെരിയ ജവഹര്‍ നവോദയ വിദ്യാലയം (പിഎം. ശ്രീ സ്കൂള്‍) ബാന്‍ഡ് സംഘത്തിന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം വിദ്യാര്‍ത്ഥികള്‍ റോസാപുഷ്പങ്ങള്‍ നല്കി സ്വീകരിച്ചു. കാസര്‍കോട് ജില്ലയുടെ പേര് രാജ്യ തലസ്ഥാനത്ത് എത്തിക്കാന്‍ പ്രയത്നിക്ക് നവോദയയിലെ എല്ലാ വിദ്യാര്‍ത്ഥികളെയും പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും ഭരണ ജില്ലാ ഭരണകൂടത്തിന് വേണ്ടി പ്രസിഡന്റ് അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ എസ് സജീവന് അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ ആര്. രവികുമാര്‍, മലയാള വിഭാഗം അധ്യാപകന് ഡോ.പ്രജീഷ്, എ ,ശശി, പി ടി സി പ്രതിനിധികളായ ടി. എം. സുബ്രഹ്മണ്യന്, നാരായണന് കാവുങ്കാല്‍ സംസാരിച്ചു. തിരുവനന്തപുരത്ത് നടന്ന
സംസ്ഥാന ലെവല്‍ ബാന്റ് മത്സരത്തിലും ഹൈദരാബാദില്‍ നടന്ന ദക്ഷിണേന്ത്യന്‍ ബാന്റ് മത്സരത്തില്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയം ബ്രാസ് ബാന്റ് ബോയ്സ് വിഭാഗത്തിനായിരുന്നു ഒന്നാം സ്ഥാനം. ഇതിനുശേഷമാണ് ഡല്‍ഹിയിലെ റിപ്പബ്ലിക് ഡോ പരിപാടിയില്‍ ടീം പങ്കെടുത്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ വി കെ.ഘനശ്യാം,
ഡി കെ.ജീവന് കൃഷ്ണ, കൈലാസ് എം നായര്‍, പി എസ് ഗൗതം, മാത്യു ഷാജു, ഭഗത് പി നായര്‍, ഹരിദേവ് വിനയന്, എസ്.പവന്‍രാജ് , അലോക് പി സുനില്‍, ദേവി പ്രസാദ്, ഉജ്വല്‍, വി.കാര്‍ത്തിക്, എ വി ശിവജിത്ത്, ആര് ഡി.പ്രതീഷ്,
ആര്.ശ്രീഹരി,നന്ദകിഷോര്‍, എസ് പി.ശാര്‍ദുല്‍, എന്‍.ബി.മഹേശ്വര്,കാശിനാഥ്, എം കാര്‍ത്തിക്, യദുനന്ദന്‍,അര്ജുന് എം നമ്പ്യാര്‍, പി.അര്‍ഷിത്ത്, എം ശിവ്നന്ദ്,സുമന്ത്, ജശ്വിന്ദ്,ഭരത് കൃഷ്ണ എന്നീ 27 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. അരവിന്ദാക്ഷനാണ് പരിശീലകന്.കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് ദേശീയ മല്‍സരത്തില്‍ ഒന്നാം സ്ഥാനം.
