തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ ചരിത്രമെഴുതി സംസ്ഥാന ബജറ്റ്. പ്ലസ്ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഉന്നതപഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം. നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.സ്ത്രീ സുരക്ഷാ പെന്‍ഷന് 3820 കോടി നീക്കിവെച്ചതായി മന്ത്രി അറിയിച്ചു. ക്ഷേമപെന്‍ഷന് 14,500 കോടിയും കണക്ട് സ്‌കോളര്‍ഷിപ്പിന് 400 കോടിയും നീക്കിവെച്ചു. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ കൂട്ടിയെന്നും മന്ത്രി പറഞ്ഞു. ആശവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും സാക്ഷരതാ പ്രേരക്മാര്‍ക്കും 1000 രൂപ വര്‍ധിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര അവഗണനകള്‍ക്കിടയിലും സംസ്ഥാനത്തിന് പിടിച്ചുനില്‍ക്കാനായെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. വായ്പാ പരിധി കുറച്ചു. തൊഴിലുറപ് പദ്ധതിയുടെ അന്ത്യം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു.
റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ
ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി വിദ്യാഭ്യാസം സൌജന്യം
ഒന്ന് മുതല്‍ 12 വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സിന് 15 കോടി രൂപ.
ലോട്ടറി തൊഴിലാളികള്‍, ഓട്ടോറിക്ഷാടാക്‌സി തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്
സംസ്ഥാനത്തെ ഹരിതകര്‍മ്മസേനയ്ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി
അഡ്വക്കറ്റ് വെഷഫെയര്‍ ഫണ്ട് ഘട്ടംഘട്ടമായി 20 ലക്ഷം ആയി ഉയര്‍ത്തും
ക്യാന്‍സര്‍, ലെപ്രസി, ക്ഷയം, എയ്ഡ്‌സ് രോഗ ബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു
റിട്ടയര്‍മെന്റ് ഹോമുകള്‍ക്കായി 30 കോടി രൂപ
തൊഴിലാളി സൌഹൃദ സ്മാര്‍ട്ട് ഓട്ടോ സ്റ്റാന്‍ഡിനായി 20 കോടി രൂപ
ഇലക്ട്രിക് ഓട്ടോ റിക്ഷകള്‍ വാങ്ങുന്നതിനായി പൊതുമേഖലാ ബാങ്കുകള്‍ വഴി എടുക്കുന്ന വായ്പകള്‍ക്ക് 2% പലിശയിളവ്. പദ്ധതിക്കായി 20 കോടി രൂപ
പഴയ പെട്രോള്‍ഡീസല്‍ ഓട്ടോകള്‍ പൊളിച്ച് പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവര്‍ക്ക് 40000 രൂപവരെ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ്
സ്റ്റാര്‍ട്ട് മിഷന് 99.5 കോടി
പ്രവാസി വ്യവസായ പാര്‍ക്കിന് 20 കോടി
കെ ഫോണിന് 112.44 കോടി
കെ സ്‌പേസിന് 57 കോടി
ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 27.21 കോടി
വിഴിഞ്ഞം വികസനത്തിന് 1000 കോടി
കണ്ണൂരില്‍ മള്‍ട്ടി സെക്ടര്‍ ലോജിസ്റ്റിക്‌സ് സെന്റര്‍ സ്ഥാപിക്കും
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് 15 കോടി
പെട്രോ കെമിക്കല്‍ പാര്‍ക്കിന് 17 കോടി
കശുവണ്ടി മേഖല പുനരുജ്ജീവനം30 കോടി
കരകൗശല മേഖലയ്ക്ക് 4.2
കൈത്തറി മേഖലയ്ക്ക് 59 കോടി
കുടുംബശ്രീ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിന് 22.27 കോടി
നേറ്റിവിറ്റി കാര്‍ഡ് പദ്ധതിക്ക് 20 കോടി
ഗിഗ് ഹബുകള്‍ക്കായി 20 കോടി രൂപ.
ഗിഗ് തൊഴിലാളികള്‍ക്ക് ക്ഷേമനിധികളില്‍ അംഗമാകുന്നതിനുള്ള സാഹചര്യം ഒരുക്കും
ഗിഗ് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഒരുക്കാനുള്ള നടപടി സ്വീകരിക്കും
വര്‍ക്ക് നിയര്‍ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. പദ്ധതിക്ക് 150 കോടി രൂപ
എംസി റോഡ് വികസനത്തിനായി 5217 കോടി രൂപ
തിരുവനന്തപുരം തൃശ്ശൂര്‍ ആദ്യഘട്ടം, തൃശ്ശൂര്‍കോഴിക്കോട് രണ്ടാം ഘട്ടം, കോഴിക്കോട് കണ്ണൂര്‍ മൂന്നാം ഘട്ടം, കണ്ണൂര്‍ കാസര്‍കോട് നാലാം ഘട്ടം എന്നിങ്ങനെയാണ് ആര്‍ആര്‍ടിഎസ്
പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അതിവേഗ യാത്രാ സൌകര്യത്തിനായി ആര്‍ആര്‍ടിഎസ്.
പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി രൂപ
റെയര്‍ എര്‍ത്ത് ക്രിട്ടിക്കല്‍ മിനറല്‍ മിഷന്‍ പദ്ധതിക്കായി 100 കോടി രൂപ
നെല്ലിന് സംഭരണ സമയത്ത് തന്നെ പണം നല്‍കും
നെല്‍കൃഷി വികസനം 150 കോടി
കേര പദ്ധതിക്കായി 100 കോടി രൂപ
കാര്‍ഷിക മേഖലയിലെ തകര്‍ച്ചയെ മറികടന്നു
മൃഗസംരക്ഷണത്തിന് 318 കോടി
മണ്ണ് സംരക്ഷണത്തിന് 84.21 കോടി
കാര്‍ഷിക സര്‍വകലാശാലയ്ക്ക് 78 കോടി രൂപ
വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് 33 കോടി രൂപ
തിരുവനന്തപുരത്ത് വിഎസ് സെന്ററിനുവേണ്ടി 20 കോടി രൂപ
മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതല്‍
നാലു വര്‍ഷം കൊണ്ട് 1,45,586 പേര്‍ക്ക് പിഎസ്സി വഴി നിയമനം
കായികമേഖലയില്‍ അടിസ്ഥാന സൌകര്യ വികസനത്തിനായി ചെലവഴിച്ചത് 5000 കോടി രൂപ
8573.52 ഏക്കര്‍ ഭൂമി ഭൂരഹിതരായ പട്ടിവര്‍ഗ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു
ഉന്നതി ഓവര്‍സീസ് പദ്ധതിയിലൂടെ വിദേശത്തേക്ക് പഠിക്കാന്‍ പോയത് 1104 പേര്‍
അക്രമണങ്ങളുടെ നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയ തുക 68.69 കോടി രൂപ
607 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു
സംസ്ഥാനത്ത് 100 റെയിവേ ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മ്മിച്ചു
വയനാട് തുരങ്കപാതയുടെ നിര്‍മ്മാണം ആരംഭിച്ചു.
2130 കോടി രൂപ ചെലവില്‍ തീരദേശ പാതയുടെ നിര്‍മ്മാണം നടക്കുന്നു
1657 കോടി രൂപ ചെലവിട്ട് മലയോര പാതയുടെ 212.2 കിലോമീറ്റര്‍ നിര്‍മ്മിച്ചു
39.79 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി
കഴിഞ്ഞ പത്തുവര്‍ഷക്കാലം പവര്‍കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഉണ്ടായിട്ടില്ല
39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു
15,51,609 പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കി
ഐടി കമ്പനികളുടെ എണ്ണം 650ല്‍ നിന്നും 1160 ആയി വര്‍ധിച്ചു
ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം ഒന്നാമത്
പുതുതായി 3.92 ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചു. 22000 കോടി രൂപയുടെ നിക്ഷേപവും 7.5 ലക്ഷം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തില്‍ വികസന വളര്‍ച്ചയുടെ കാലം
ശമ്പളവും പെന്‍ഷനും നല്‍കാന്‍ 125 കോടിയോളം രൂപ കെഎസ്ആര്‍ടിസിക്ക് പ്രതിമാസം സര്‍ക്കാര്‍ നല്‍കി വരുന്നു
തൊഴിലുറപ്പിനായി 1000 കോടി
വയോജനങ്ങളുടെ റിട്ടയര്‍മെന്റ് ഹോമുകള്‍ക്ക് സബ്‌സിഡിയായി 30 കോടി
എം.സി റോഡ് വികസനം: ഒന്നാം ഘട്ടത്തിന് 5217 കോടി. കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ എന്നിവടങ്ങളില്‍ ബൈപ്പാസുകള്‍
വിസ്മയകരമായ വികസനം വിഴിഞ്ഞത്തിലൂടെ
എന്‍എച്ച് 66: നിര്‍മ്മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു
മുണ്ടക്കൈചൂരല്‍ മല ദുരന്തം: ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യബാച്ച് വീട് കൈമാറും
സംസ്ഥാനത്തെ 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ സര്‍ക്കാര്‍ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചു
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പുനര്‍ഗേഹം പദ്ധതിയില്‍ 3408 വീടുകള്‍ സര്‍ക്കാര്‍ വെച്ചു നല്‍കി
ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് നല്‍കി
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് നല്‍കിയ ക്ഷേമ പെന്‍ഷന്‍ 90,000 കോടി രൂപ
62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2000 രൂപ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ എത്തിക്കുന്നു
ക്ഷേമ പെന്‍ഷനായി രണ്ടാം പിണറായി സര്‍ക്കാര്‍ നല്‍കിയ തുക 48,383.83 കോടി രൂപ
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ ലോക്കല്‍ ബോര്‍ഡ് ഓഫ് ഫിനാന്‍സ് രൂപീകരിക്കും
കേരള ഖരമാലിന്യ സംസ്‌കരണത്തിനായി നഗരതദ്ദേശസ്ഥാപനങ്ങള്‍ക്ക് 160 കോടി രൂപ
202627 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5% വരുന്ന 10189 കോടി രൂപ പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള വികസന ഫണ്ടായി നീക്കി വെക്കും
തദ്ദേശസ്ഥാപനങ്ങളിലെ മുന്‍ ജനപ്രതിനിധികള്‍ക്കായി ക്ഷേമനിധി
നികുതിദായകര്‍ക്ക് പുരസ്‌കാരം നല്‍കാന്‍ 5 കോടി
‘കേരളം കടംകയറി മുടിഞ്ഞെന്ന പ്രചാരണം തലയ്ക്ക് വെളിവുള്ള ആരും എടുക്കില്ല’
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നല്‍കാന്‍ നടപടി
പത്ത് വര്‍ഷം മുമ്പുള്ള കേരളമല്ല ഇപ്പോഴത്തേതെന്ന് ധനമന്ത്രി
കഴിഞ്ഞ ഒരു അഞ്ചു വര്‍ഷത്തില്‍ 1,27,747 കോടി രൂപയുടെ അധിക വരുമാനം തനത് നികുതി വരുമാനത്തിന്റെ കാര്യത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത്.
സ്‌കൂള്‍പാചകത്തൊഴിലാളികളുടെ ദിവസവേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു
പ്രീപ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വര്‍ധിപ്പിച്ചു
‘സാക്ഷരതാ പ്രേരക്മാര്‍ക്ക് പ്രതിമാസം 1000 രൂപ വര്‍ധന’
‘കേരളത്തെ ശ്വാസം മുട്ടിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു’
സ്ത്രീ സുരക്ഷാ പെന്‍ഷന് 3820 കോടി
ക്ഷേമപെന്‍ഷന് 14,500 കോടി ബജറ്റ് വിഹിതം
കണക്ട് ടു വര്‍ക്ക് 400 കോടി
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ കൂട്ടി
അംഗണ്‍വാടി വര്‍ക്കര്‍മാരുടെ പ്രതിമാസവേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചു. ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപ വര്‍ധിപ്പിച്ചു
‘ഇത് ന്യൂ നോര്‍മല്‍ കേരളം’
എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി
ബജറ്റവതരണം ആരംഭിച്ചു
മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ആറാമത്തെ ബജറ്റ്
വികസന പദ്ധതികള്‍ക്ക് വേഗംപോരെന്ന് വിര്‍മശനം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്.
പുതിയ പെന്‍ഷന്‍ പദ്ധതിക്ക് സാധ്യത.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കും.
ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചേക്കും.
ക്ലീന്‍ പമ്പ പദ്ധതിയ്ക്ക് 30 കോടി രൂപ
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി 30 കോടി
വയനാട് പാക്കേജിന് 80 കോടി രൂപ
കുട്ടനാട് പാക്കജേിന് 75 കോടി രൂപ
കാസര്‍കോട് വികസന പാക്കേജിന് 80 കോടി രൂപ
‘സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയില്‍’
അയ്യാ വൈകുണ്ഠ സ്മാരകത്തിന് 2 കോടി രൂപ
