കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ അംഗങ്ങളുടെ ധാരണപ്രകാരം തീരുമാനിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് കമ്മിറ്റി ഭാരവാഹിത്വത്തില്‍ എത്തിച്ചേര്‍ന്ന ധാരണ ഏകപക്ഷീയമായി അട്ടിമറിച്ച് കൊണ്ട് മുനിസിപ്പല്‍ ചെയര്‍മാന്‍ നടത്തിയ വെട്ടി തിരുത്തലുകള്‍ക്കെതിരെ പ്രതിഷേധിച്ച് യു ഡി എഫ് ഇന്ന് നടന്ന വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി. വിദ്യാഭ്യാസ കാര്യ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാനായി മുതിര്‍ന്ന കൗണ്‍സിലറും ടൗണ്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന മുന്‍ പ്രഥമാധ്യാപകനുമായ ചന്ദ്രന്‍ മാസ്റ്ററെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗത്തില്‍ പൊടുന്നനെ ചെയര്‍മാന്‍ താരതമ്യേന ജൂനിയറായ സേതുവിനെ ചെയര്‍മാനായി പ്രഖ്യാപിക്കുകയാണുണ്ടായത്. തീരുമാനം അട്ടിമറിച്ച ചെയര്‍മാന്റെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍മാരായ എം പി ജാഫറിന്റെയും അനില്‍ വാഴുന്നോറൊടിയുടെയും നേതൃത്വത്തില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയെങ്കിലും അനുനയത്തിന് തയ്യാറാവാത്ത മുനിസിപ്പല്‍ ചെയര്‍മാന്റെ ധിക്കാരത്തില്‍ പ്രതിഷേധം യു ഡി എഫ് യോഗത്തില്‍ ഇന്ന് ഇറങ്ങി പോക്ക് നടത്തി
