മാധ്യമ പ്രവര്‍ത്തകര്‍ സാമൂഹിക പ്രതിബന്ധതയുള്ളവരായിക്കണം: സാബു എബ്രഹാം

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകര്‍ സാമൂഹിക പ്രതിബന്ധതയുള്ളവരായിരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച കാഞ്ഞങ്ങാട് പ്രസ് ഫോറം മുന്‍ അംഗവും മികച്ച പരിസ്ഥിതി റി പോര്‍ട്ടര്‍ക്കുള്ള അച്യുതവാര്യര്‍ അവാര്‍ഡ് നേടിയ മാതൃഭൂമി ന്യൂസ് അസി.എഡിറ്റര്‍ ഇ.വി ഉണ്ണികൃഷ്ണനും മീഡിയ അക്കാദമി ഫെലോഷിപ്പ് നേടിയ മുന്‍ പ്രസ് ഫോറം പ്രസിഡന്റും വീക്ഷണം സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററുമായ പി. സജിത്ത് കുമാറിനും നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ ഡോസള്‍ഫാന്‍ വിഷയത്തിലടക്കം ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ച സാമൂഹിക പ്രതിബന്ധതയാണ് അത് നിരോധിക്കുന്നതടക്കമുള്ള തലത്തി ലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും സാബു കൂട്ടി ചേര്‍ത്തു. പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതം പറഞ്ഞു. ഇ.വി ഉണ്ണികൃഷ്ണന്‍, പി.സജിത്ത് കുമാര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. മാനുവല്‍ കുറിച്ചിത്താനം, ടി.കെ നാരായണന്‍, എന്‍ ഗംഗാധരന്‍, ടി മുഹമ്മദ് അസ്ലം, ജോയ് മാരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.പി പ്രവീണ്‍ കുമാര്‍ നന്ദി പറഞ്ഞു.

 

error: Content is protected !!