കാഞ്ഞങ്ങാട്:കുടുംബ സംഗമത്തിന് പുതിയ ആവേശവും ആശയവും നല്‍കി അതിയാമ്പൂര്‍ പാറക്കാടന്‍ തറവാട് കുടുംബ സംഗമം നടന്നു. നാട്ടിലെയും മറുനാട്ടിലെയും നിരവധി കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തിലാണ് സംഗമം നടന്നത്. സാംസ്‌കാരിക പ്രവര്‍ത്തകന്‍ പി അപ്പുക്കുട്ടന്‍ സംഗമം ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് പി കുഞ്ഞമ്പു നായര്‍ അധ്യക്ഷനായി. ട്രഷറര്‍ ദിവാകരന്‍ പാറക്കാട്, വൈസ് പ്രസിഡന്റ് പി ഭാസ്‌കരന്‍ ,മേനപ്പുറം കുഞ്ഞമ്പു പൊതുവാള്‍, കെ ബാലകൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പി കപില്‍ കുമാര്‍,മാതൃസമിതി പ്രസിഡന്റ് പി വനജാക്ഷി,സെക്രട്ടറി പി.കുശല എന്നിവര്‍ സംസാരിച്ചു. തറവാട്ട് സെക്രട്ടറി പി കൃഷ്ണന്‍ നായര്‍ സ്വാഗതവും പി മോഹനന്‍നന്ദിയും പറഞ്ഞു. 80 വയസ്സിന് മുകളില്‍ പ്രായമുള്ള തറവാട്ട് അംഗങ്ങളായ ബാലാമണി അമ്മ, സരോജിനിയമ്മ, പത്മാവതി,പി ഭാസ്‌കരന്‍,അമ്മാളു അമ്മ, പി കുഞ്ഞമ്പുപൊതുവാള്‍, പി നാരായണന്‍ നായര്‍, പി ഓമനഎന്നിവരെ ആദരിച്ചു.വിവിധ കലാകായിക മത്സരങ്ങളും നടന്നു.
