കാഞ്ഞങ്ങാട്:കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ നിരവധി വര്‍ഷക്കാലമായി സഹകരണ മേഖലയില്‍ പുത്തന്‍ അധ്യായങ്ങള്‍ കുറിക്കാന്‍ പഠനം നടത്തുന്ന കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജ് നീലേശ്വരം പുതുതായി നിര്‍മ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള പടിയിറക്കത്തിന് യാത്രയയപ്പ് നല്കി കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക്. 2004 ല്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം വി രാഘവന്റെ അഭ്യര്‍ത്ഥനയുടെ ഭാഗമായാണ് അഡ്വക്കേറ്റ് കെ പുരുഷോത്തമന് ബാങ്ക് പ്രസിഡണ്ട് ആയിരുന്ന കാലത്താണ് താല്‍ക്കാലികമായി കോളേജ് ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത് . തുടര്‍ന്ന് 20 വര്‍ഷത്തോളമായി ഇതേ കെട്ടിടത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ബാങ്ക് കെട്ടിടത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങ് പ്രസിഡണ്ട് എം രാഘവന് ഉദ്ഘാടനം ചെയ്തു. കെട്ടിടത്തില്‍ നിന്നും മാത്രമാണ് മാറ്റമുണ്ടാകുന്നത് പരസ്പര സ്നേഹവും സൗഹൃദവും തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയണമെന്ന് ബാങ്ക് പ്രസിഡണ്ട് എം രാഘവന് പറഞ്ഞു. ഭരണസമിതി അംഗം എ.കെ.ഗോപാലന് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് വി ഗിനിഷ്, കോളേജ് പ്രിന്‍സിപ്പാള്‍ പി വി രാജേഷ്, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ വി വിശ്വനാഥന്,മുഖ്യ ശാഖ മാനേജര്‍ എം സതീശന്, സ്റ്റാഫ് സെക്രട്ടറി പി പ്രഭാകരന് തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി വി വി ലേഖ സ്വാഗതം പറഞ്ഞു
ബാങ്കിന്റെ സ്നേഹോപഹാരം ബാങ്ക് പ്രസിഡണ്ട് എം രാഘവനില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വീകരിച്ചു . വിവിധ കലാപരിപാടികളും നടന്നു
