സ്മാരകങ്ങളുടെ സംരക്ഷണത്തെയും പുനരുദ്ധാരണത്തെയും കുറിച്ചുള്ള ഫീല്‍ഡ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു;  കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ ന്യൂഡല്‍ഹിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. യദുബീര്‍ സിംഗ് റാവത്ത് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: തൃശൂര്‍ സര്‍ക്കിളിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ ), ദക്ഷിണ മേഖലയിലെ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റുമാര്‍, ആര്‍ക്കിയോളജിക്കല്‍ എഞ്ചിനീയര്‍മാര്‍, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കായി സ്മാരകങ്ങളുടെ സംരക്ഷണത്തെയും പുനരുദ്ധാരണത്തെയും കുറിച്ചുള്ള ഒരു ഫീല്‍ഡ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ജനുവരി 27 മുതല്‍ 29 വരെയുള്ള സെഷനുകള്‍ കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയിലും ബേക്കലുമായിട്ടാണ്  വര്‍ക്ക്‌ഷോപ്പ് നടക്കുന്നത്. സംരക്ഷണ സെഷനുകള്‍ തൃശ്ശൂരിലെ പെരുവനത്തുള്ള കേന്ദ്രീകൃത സംരക്ഷിത സ്മാരകത്തില്‍ നടക്കും. രാജ് റസിഡന്‍സിയില്‍ വര്‍ക്ക്‌ഷോപ്പ് ന്യൂഡല്‍ഹിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. യദുബീര്‍ സിംഗ് റാവത്ത് ഉദ്ഘാടനം ചെയ്തു. കണ്‍സര്‍വേഷന്‍ ഡയറക്ടര്‍ ഭീമ അസ്മിറ ആമുഖ പ്രഭാഷണം നടത്തി.തൃശൂര്‍ സര്‍ക്കിള്‍ എഎസ്‌ഐ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് വിജയകുമാര്‍ എസ്. നായര്‍ സ്വാഗതം പറഞ്ഞു. കേന്ദ്രീകൃത സംരക്ഷിത സ്മാരകങ്ങളുടെയും സ്ഥലങ്ങളുടെയും പരിപാലനത്തെയും സംരക്ഷണത്തെയും കുറിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ദക്ഷിണ മേഖലയിലെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രഭാഷണങ്ങള്‍ നടത്തി.പുരാതന സ്മാരക സംരക്ഷണത്തിലെ മികച്ച രീതികള്‍ അടിസ്ഥാനമാക്കിയുള്ള പഠനത്തിനും അറിവ് പങ്കിടലിനും ശക്തമായ ഊന്നല്‍ നല്‍കിക്കൊണ്ട്, പങ്കെടുക്കുന്നവരുടെ പ്രൊഫഷണല്‍ കഴിവുകളും പ്രായോഗിക പരിജ്ഞാനവും വര്‍ദ്ധിപ്പിക്കുക എന്നതാണ് വര്‍ക്ക്‌ഷോപ്പിന്റെ ലക്ഷ്യം.

 

error: Content is protected !!