ഭരണഘടനയുടെ ആമുഖം വീടുകളില്‍ വായിച്ച് അക്ഷര കരോള്‍ സംഘം

പുല്ലൂര്‍ : വായനയുടെ സന്ദേശം വീടുകളിലെത്തിക്കാന്‍ അക്ഷരകരോള്‍ നടത്തി.ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം വണ്ണാര്‍ വയല്‍ അഡ്വ പി. കൃഷ്ണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് റിപ്പബ്ലിക് ദിനത്തില്‍ അക്ഷരകരോള്‍നടത്തിയത് വീടുകളിലെത്തിയ കരോള്‍സംഘംഇന്ത്യന്‍ഭരണഘടനയുടെ ആമുഖം വായിച്ചു.വണ്ണാര്‍ വയല്‍, കണ്ണാങ്കോട്ട്, പുളിക്കാല്‍ പ്രദേശങ്ങളില്‍ അക്ഷര കരോള്‍ സംഘം എത്തി. കഥയും കവിതയും വീടുകളില്‍അവതരിപ്പിച്ചു കൊണ്ടാണ് കരോള്‍ സംഘം ഗൃഹസന്ദര്‍ശനം നടത്തിയത്. ബഷീര്‍ കഥയിലെ പാത്തുമ്മയായി എസ്. വാരിജയും , ബഷീറായി അഞ്ച് വയസ്സുകാരന്‍ ഋഷഭും സംഘത്തിലുണ്ടായിരുന്നു. കുട്ടികളുടെ സ്‌കിറ്റും അരങ്ങേറി. പ്രവര്‍ത്തനങ്ങള്‍ക്ക്
പി.പത്മനാഭന്‍, അനില്‍ പുളിക്കാല്‍, മനു, അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി
വനിതാ വേദി പ്രസിഡന്റ് പി.വി.ശ്യാമള , സൗമ്യാര വീന്ദ്രന്‍, ബീനാ രാജന്‍,രമ്യാ അനീഷ് , ദിവ്യാ പ്രമോദ്, രാഖി സുധാകരന്‍, നന്ദിതാ എന്നിവര്‍ നേതൃത്വം കൊടുത്തു.

 

error: Content is protected !!