കാഞ്ഞങ്ങാട്: തപസ്യ കലാ സാഹിത്യ വേദിയുടെ സുവര്‍ണ്ണോത്സവം ഭാഗമായി കാസര്‍കോട് ജില്ല ഉത്തരായനം എന്ന പേരില്‍ സാംസ്ക്കാരിക യാത്ര സംഘടിപ്പിക്കുന്നു. ജനുവരി 31 ന് ചെറുവത്തൂര്‍ കുട്ടമത്ത് കവിഭവനത്തില്‍ വെച്ച് യാത്രയുടെ ഉദ്ഘാടനം തപസ്യ കലാവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് സംഗീത പൂര്‍ണ്ണ ശ്രീ കാഞ്ഞങ്ങാട് ശ്രീനിവാസന് അധ്യക്ഷനാവും.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ടി. രാമചന്ദ്രന് മുഖ്യാതിഥിയാകും. പി വി. കുഞ്ഞിക്കണ്ണന് (അക്ഷരശ്ലോക പണ്ഡിതന് ), കെ കെ ഗോവിന്ദന് കുട്ടി കുറുപ്പ് (കഥകളി), കെ ജനാര്ദ്ദനന് കുട്ടമത്ത് (ഓട്ടംതുള്ളല്‍ ) കെ കെ പിഷാരടി (സംസ്ഥാന ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് യക്ഷഗാനം) എന്നിവരെ ആദരിക്കും. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എ വി സദാനന്ദന് സ്വാഗതവും ടി പി അഭിജിത്ത് നാന്ദിഗീതം അവതരിപ്പിക്കും. 11.30ന് നീലേശ്വരം തെക്കേ കോവിലകം, 12 30ന് അതിയാമ്പുര് രസിക ശിരോമണി കോമന് നായരുടെ ഭവനം. പുഷ്പാര്‍ച്ചയും അനുസ്മണവും ജനനി കാഞ്ഞങ്ങാട് നാടകം ടീമിനെ ആദരിക്കല്‍ ചടങ്ങും നടക്കും. 12.40ന് അതിയാമ്പൂര് കാനായി കുഞ്ഞിരാമന് ഭവനം, ഒരു മണി ആനന്ദാശ്രമം, 2.15 ന് വെള്ളിക്കോത്ത് മഹാകവി പി. കുഞ്ഞിരാമന് നായരുടെ ഭവനം, 3 ന് ഉദുമ അരവത്ത് കഥകളി ആചാര്യന് കണ്ണന് പാട്ടാളിയുടെ ഭവനം, 3.45 ന് പരവനടുക്കം, 4 മണി കവി മേലത്ത് ചന്ദ്രശേഖരന് ഭവനം, 4.40 ന് കൂഡ്ലൂ മൃദംഗം വിദ്വാന് ബാബുറൈയുടെ ഭവനം, 5ന് അന്താരാഷ്ട്ര പാവക്കുത്ത് കലാകാരന് കെ വി രമേശ് ഭവനമായ പുലിക്കുന്നില്‍ ആദ്യ ദിന സമാപനം നടക്കും. ഫെബ്രുവരി 1 ന് രാവിലെ 9 ന്. കണ്വ തീര്‍ത്ഥ മഠം കുഞ്ചത്തൂര്‍, 10.30 ന് രാഷ്ട്രപതികവി ഗോവിന്ദ പൈ ജന്മഗൃഹം മഞ്ചേശ്വരം ഗിളിവിണ്ടു.11 ന് ചതുര്മുഖ ബസ്തി ആന്റ് പാര്‍ശ്വനാഥസ്വാമി ദിഗമ്പര്ജൈന ക്ഷേത്രം ബംഗ്ര മഞ്ചേശ്വരം, 11.30ന് കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമം
യോഗാനന്ദ
സരസ്വതി സ്വാമിയുടെ അനുഗ്രഹം പ്രഭാഷണം.12.45 ന് അനന്തപുരം ക്ഷേത്രം, 3 ന് നാഡോജ ഡോ.കയ്യാര്‍ കിഞ്ഞ ണ്ണ റൈയുടെ ജന്മഗൃഹം വിദ്യാഗി രി, ബദിയടുക്ക ,3ന്
ആര്‍ട്ടിസ്റ്റ് പി എസ് പുണിഞ്ചിത്തായുടെ കലാ ഗ്രാമം കുഞ്ചന്‍ ഗംഗ, കാറഡുക്ക യില്‍ സമാപനം.
