കാഞ്ഞങ്ങാട്: ഭാരതീയ വിദ്യാ നികേതന്‍ കാസര്‍കോട് ജില്ലാ കായികമേള സമാപിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന കായിക മേള എക്സൈസ് ഡിപ്പാര്‍ട്മെന്റ് കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് പാസ്ററ് സല്യൂട്ട് സ്വീകരിച്ചു. വിദ്യാ നികേതന്‍ ജില്ലാ പ്രസിഡന്റ് ശിവശങ്കരന് നായര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ കെ. പ്രശാന്ത് സംസാരിച്ചു. സര്‍വീസില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്കൂള്‍ കായികധ്യാപകന്‍ കെ വിജയകൃഷ്ണന് മാഷിനെ ചടങ്ങില്‍ ആദരിച്ചു. എം ജയകുമാര്‍ സ്വാഗതവും അംബിക അരവിന്ദ് നന്ദിയും പറഞ്ഞു. ജില്ലയിലെ 13 വിദ്യാലയങ്ങളില്‍ നിന്നും വിവിധ വിഭാഗങ്ങളിലായി മുന്നൂറോളം കായിക പ്രതിഭകള്‍ മാറ്റുരച്ച കായിക മേളയില്‍ മഹാലിംഗേശ്വര വിദ്യ നികേതന്‍ ഓവറോള്‍ ചാമ്പ്യന്മാരായി.ഹരിശ്രീ വിദ്യാലയം കുണ്ടംകുഴി രണ്ടാം സ്ഥാനവും സരസ്വതി വിദ്യാലയം ബോവിക്കാനം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
