‘പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് മണ്ണില്‍ ജീവിക്കുക’: നാലപ്പാടം പദ്മനാഭന്‍

നീലേശ്വരം: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം ലീജിയന്റെ കുടുംബ സംഗമം പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ വെച്ച് സംഘടിപ്പിച്ചു. പ്രസിഡണ്ട് കെ ഗിരീഷ് കുമാര്‍ അധ്യക്ഷനായി. ജീവിതാവസാനം വരെ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് മണ്ണില്‍ ജീവിക്കണമെന്ന് കവിയും എഴുത്തുകാരനുമായ മുഖ്യാതിഥി നാലപ്പാടം പദ്മനാഭന്‍ അഭിപ്രായപ്പെട്ടു. സെക്രട്ടറി പി കെ ദീപേഷ് സ്വാഗതവും , ദേശീയ സമിതി അംഗം എം നാരായണന്‍ നായര്‍, മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ എ മുരളീധരന്‍, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ഡോ. സുലേഖ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു . സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, മത്സരിച്ച അഞ്ചിനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കിയ പി നവനീത, തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ടി വി അനില്‍ കുമാര്‍, ഭക്തി ഗാന രചനയില്‍, തന്റെ സ്വതസിദ്ധമായ രചനയിലൂടെ വടക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളെ അടയാളപ്പെടുത്തിയ പി വി തുളസിരാജ്, വ്യായാമത്തിനുള്ള വിവിധോദ്ദേശ നൂതന ഉപകരണം കണ്ടുപിടിച്ചതിന് കെ വി സുനില്‍രാജ്, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഡോ വിനോദ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ കലാ പരിപാടിയും അരങ്ങേറി. ട്രഷറര്‍ ഡോ പി രതീഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!