മുംബൈ: മഹാരാഷ്ട്രയിലെബാരാമതിയില്‍ വിമാനം തകര്‍ന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായഅജിത് പവാര്‍ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ വിമാനംതകര്‍ന്നുവീണ്കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. അജിത് പവാറും അംഗരക്ഷകരും പൈലറ്റും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായാണ് സ്ഥിരീകരണം.
അപകടസമയത്ത് അജിത് പവാറിന്റെ അംഗരക്ഷകരടക്കം ആറ് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് വിവരം. ബാരാമതിയില്‍ ചില പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്.
അപകടസ്ഥലത്തുനിന്ന് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മുംബൈയില്‍നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച രാവിലെ 8.49ഓടെയാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളില്‍ സംസാരിക്കാനാണ് അദ്ദേഹം ബാരാമതിയിലേക്ക് പുറപ്പെട്ടത്. പൈലറ്റും അജിത് പവാറും അംഗ രക്ഷകരും ഉള്‍പ്പെടെ മരിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു പവാര്‍ സഞ്ചരിച്ചിരുന്നത്. ചൊവ്വാഴ്ച മുംബൈയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പു്മായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം ബാരാമതിയിലേക്ക് യാത്രതിരിച്ചത്.
