സ്‌ക്കൂളിന് ഒരു സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ച് നല്‍കാന്‍ 83 എസ് എസ് എല്‍ സി ബാച്ച്‌

കൊടക്കാട്: സ്‌ക്കൂളിന് ഒരു സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ച് നല്‍കാന്‍ 83 ബച്ച്
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു. കേളപ്പജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍, കൊടക്കാട് വെച്ച് 1983 ല്‍ എസ് എസ് എല്‍ സി പഠിച്ച സഹപാഠികള്‍ നീണ്ട നാല്‍പ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ അങ്കണത്തില്‍ കുടുംബ സമേതം ഒത്തു ചേര്‍ന്നു. സ്മൃതി 83 കുടുംബ സംഗമം മുന്‍ അധ്യാപകനും റിട്ട. പ്രിന്‍സിപ്പളുമായ ശംഭു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രഭാകരന്‍ കുഞ്ഞിപ്പാറ അധ്യക്ഷനായി. പി. വി. തമ്പാന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി സായി മുരളി ചീമേനി സ്വാഗതം പറഞ്ഞു. കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി മാത്രം അബുദാബി, ബോംബെ, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സഹപാഠികള്‍ എത്തിച്ചേര്‍ന്നു.
സംഗമത്തില്‍ 1983 കാലയളവില്‍ പഠിപ്പിച്ച അധ്യാപിക അധ്യാപകരെയും, അന്നത്തെ അധ്യാപകര്‍ അല്ലാത്ത ജീവനക്കാരെയും ഷാള്‍ അണിയിച്ചും, മെമെന്റോ നല്‍കിയും കുട്ടികള്‍ ആദരിച്ചു. സ്‌കൂളില്‍ ഒരു സൈക്കിള്‍ ഷെഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുക പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രധാനധ്യാപിക കഞ്ചന ടീച്ചറും ,പിടിഎ പ്രസിഡന്റ് പ്രദീപനും ചേര്‍ന്ന് എറ്റുവാങ്ങി. ട്രഷറര്‍ ഉഷ നന്ദി പറഞ്ഞു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മധുസൂദനന്‍, സുധാകരന്‍ ബോംബെ, രാമാദേവി , ബാലകൃഷ്ണന്‍, വസന്ത, ഗീത എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

 

error: Content is protected !!