എസ്.കെ.എസ് വനിതാ വിങ്ങ് ജില്ലാ പ്രസിഡന്റ് പി.എം. ഫാത്തിമ ടീച്ചര്‍ക്ക് ആദരവ് നല്‍കി

കാഞങ്ങാട് : അജാനൂര്‍ പെണ്‍പൊലിമ കൂട്ടായിമയുടെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര കര്‍ഷക സംഘം വനിതാ വിങ്ങ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്ത പി. എം.ഫാത്തിമ ടീച്ചറെ ആദരിച്ചു. സൗത്ത് ചിത്താരി ഷാഹില്‍ മഹല്‍ കോബൗണ്ടില്‍ വെച്ച് നടന്ന സംഗമത്തില്‍ പഞ്ചായത്ത് വനിതാ ലീഗ് ജനറല്‍ സെക്രട്ടറി ഹാജറ സലാം ഷാള്‍ അണിയിച്ചു. കെ.സി. ഷക്കീറ, സഫീറ ഹുസൈന്‍, സുഹറ സുബൈര്‍,സമീറ ചിത്താരി,റംല കൊത്തിക്കാല്‍,നജിന കൊത്തിക്കാല്‍,സാഹിന, സൈഫുന്നിസ,ഖൈറു മാണിക്കോത്ത്,ഖൈറു കമാല്‍, ആയിഷ മാണിക്കോത്ത്,സാബിറ മുക്കൂട്, റസീന മുക്കൂട്, നുസ്രത്ത് മുക്കൂട്, നസീമ മുക്കൂട്,ഹഫ്‌സ ചിത്താരി, ആമിന.പി,മറിയം,തസ്‌നി താഹിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

 

error: Content is protected !!