വൈവിധ്യമാര്‍ന്ന കഴിവുകളെ സാര്‍ത്ഥകമാക്കണം: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് സെക്രട്ടറി ഡോ. ബാലകൃഷ്ണന്‍

അമ്പലത്തറ: ഭിന്നശേഷി കുട്ടികളിലെ വൈവിധ്യമാര്‍ന്ന കഴിവുകളെ കണ്ടെത്തി വികസിപ്പിക്കാനാവശ്യമായ പ്രായോഗിക രൂപങ്ങള്‍ ആവിഷ്‌കരിക്കാന്‍ സമൂഹം കൂടെ നില്‍ക്കണമെന്ന് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് സെക്രട്ടറി ബാലകൃഷ്ണന്‍ പറഞ്ഞു. സ്‌നേഹവീട് ഹരിതം നേഴ്‌സറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയിലെ ജൈവവൈവിധ്യങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നത് പോലെ തന്നെ പ്രകൃതിയില്‍ ഭിന്നശേഷി കുട്ടികളിലും വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍ നിക്ഷിപ്തമാണെന്നും അത് വികസിപ്പിച്ചെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഹരിതം നഴ്‌സറി ചെയര്‍മാന്‍ ജയകുമാര്‍ അധ്യക്ഷന്‍ വഹിച്ചു.സി കൃഷ്ണകുമാര്‍,പി വി ജയരാജ്, കെ കൊട്ടന്‍,ജോസ് ബിരിക്കുളം , കെ പി കൃഷ്ണന്‍,എം പി ജമീല, പ്രമീള കാഞ്ഞങ്ങാട്, ഗീതേഷ്, ദിനില എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും നിമിത നന്ദിയും പറഞ്ഞു. രതീഷ് അമ്പലത്തറ, മനീഷ, സുകുമാരന്‍ ചന്ദ്രന്‍ , നാസര്‍ പാറപ്പള്ളി എന്നിവര്‍ നഴ്‌സറി ചെടിയുടെ വിതരണത്തിന് നേതൃത്വം നല്‍കി.

 

error: Content is protected !!