കോയിത്തട്ടയില്‍ ആല്‍ത്തറ സമര്‍പ്പണം നടത്തി

കരിന്തളം:കോയിത്തട്ട ശ്രീ ധര്‍മ്മശാസ്താം കാവ് അയ്യപ്പഭജന മഠത്തിലെ അയ്യപ്പന്‍ വിളക്ക് മഹോല്‍സവത്തോട നുബന്ധിച്ച് രൂപീകരിച്ച ആഘോഷകമ്മിറ്റി നിര്‍മ്മിച്ച ആല്‍ത്തറയുടെ സമര്‍പ്പണം നടന്നു. മഠം ഗുരുസ്വാമി. എന്‍.വിനോദ്, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ സി കെ.സതീശന്‍, ഭജനമഠം പ്രസിഡന്റ് പി.സുധാകരന്‍, സെക്രട്ടറി പി.കൃഷ്ണന്‍, ട്രഷറര്‍ കെ.ബാലന്‍, ഖജാന്‍ജി കെ.ബി. ബൈജു, കമ്മിറ്റി അംഗങ്ങള്‍, മാതൃ സമിതി രക്ഷാധികാരി പി. ലക്ഷ്മി ടീച്ചര്‍, മാതൃ സമിതി ഭാരവാഹികള്‍,, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.കോയിത്തട്ട ശ്രീ ധര്‍മ്മശാസ്താം കാവ് അയ്യപ്പഭജന മഠത്തിലെ അയ്യപ്പന്‍ വിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് രൂപീകരിച്ച ആഘോഷകമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് വരവ്ചിലവ് കണക്കുകള്‍ അവതരിപ്പിച്ച് കമ്മിറ്റി പിരിച്ച് വിട്ടു.

 

error: Content is protected !!