വെള്ളിക്കോത്ത് ശ്രീ പടിക്കല്‍ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കം; ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുബ്രഹ്മണ്യന്‍ വാരിക്കാട്ട് തായരുടെ മഹനീയ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്

വെള്ളിക്കോത്ത്: പടിക്കാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുബ്രഹ്മണ്യന്‍ വാരിക്കാട്ട് തായരുടെ മഹനീയ കാര്‍മ്മികത്വത്തില്‍ വിവിധ പൂജാവിധികളോടെ രണ്ട് ദിവസങ്ങളിലായി നടക്കുകയാണ്. മഹോത്സവത്തിന്റെ ഭാഗമായി ഏകാഹ നാരായണീയ യജ്ഞം, ദീപ പ്രൊജ്വലനം, നാമ പ്രദക്ഷിണം, വിഷ്ണു സഹസ്രനാമജപം, നാരായണീയ പാരായണ സമര്‍പ്പണം, ആചാര്യ വരവേല്‍പ്പ് ക്ഷേത്ര ഭജനസമിതിയുടെ ഭജന, അത്താഴപൂജ എന്നിവ നടന്നു. ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തില്‍ നടന്ന നൃത്ത സന്ധ്യ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ചൊവ്വാഴ്ച രാവിലെ നടന്ന 108 തേങ്ങകള്‍ കൊണ്ടുള്ള മഹാഗണപതി ഹോമത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി. തുടര്‍ന്ന് വിവിധ പൂജ വിധികള്‍ നടന്നു. ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തിലുള്ള സര്‍വ്വൈശ്വര്യ വിളക്ക് പൂജയിലും നിരവധി ആളുകള്‍ പങ്കാളികളായി.

 

error: Content is protected !!