കരിന്തളം: കീഴ് മാലപുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ ആറ് നാള് നീണ്ടു നില്ക്കുന്ന പാട്ടുത്സവത്തിന് 29 ന് തുടക്കമാവും. വ്യാഴാഴ്ച രാവിലെ കിനാനൂര്‍ കിരാ തേശ്വര ക്ഷേത്രത്തില്‍ നിന്നും കിനാനൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ട് വരുന്നതോടെയാണ് പാട്ടുത്സവത്തിന് തുടക്കം. ദിവസവും രാത്രി 8 ന് തിരുവായുധം എഴുന്നള്ളത്ത് നടക്കും.മൂന്നിന് കൂട്ടായ് മാറ്റം. തേങ്ങയോട് ചടങ്ങോടെ പാട്ടുത്സവം സമാപിക്കും.
