ബേക്കലില്‍ എം.ഡി.എ.എയുമായി രണ്ടു പേര്‍ പിടിയില്‍

ബേക്കല്‍: ലോഡ്ജില്‍ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ മാരക ലഹരി മരുന്നായ 3.87 ഗ്രാം എംഡിഎം എയുമായി രണ്ടു പേരെ പിടികൂടി. പള്ളിക്കര പള്ളിപ്പുഴയിലെ ഗോകുല്‍ രാജീവ്(25), ഉദുമ പള്ളത്തെ അനീഷ് നാരായണന്‍ (31) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ. ടി അഖിലും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5.50 മണിക്ക് പള്ളത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് എംഡിഎംഎയുമായി പ്രതികളെ പോലീസ് അറസ്റ്റു ചെയ്തത്.

 

error: Content is protected !!