കാഞ്ഞങ്ങാട്: നാല് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കുട്ടി മോഷ്ടാക്കളെ പോലീസ് പിടികൂടി. മഡിയന്‍ ക്ഷേത്രപാലക ക്ഷേത്രം, രാവണേശ്വരം പെരും തൃക്കോവില്‍ അപ്പന്‍ ക്ഷേത്രം , ചിത്താരി രാമന്‍കുന്നിലെ ഭജനമഠം എന്നിവിടങ്ങളിലും രാവണീശ്വരത്തെ തന്നെ മറ്റൊരു ക്ഷേത്രത്തിലും കവര്‍ച്ച നടത്തിയ കുട്ടി മോഷ്ടാക്കളാണ് പിടിയിലായത്. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെയാണ് ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. മഡിയനിലെയും രാവണീശ്വരത്തെയും ഭണ്ഡാരങ്ങളാണ് കവര്‍ന്നത്. രാമന്‍കുന്ന് ഭജനമഠത്തില്‍ മേശവലിപ്പിലുള്ള പണവും കവര്‍ന്നിരുന്നു. 2000 രൂപ ഭണ്ഡാരത്തില്‍ നിന്നും നിന്നും 10000 രൂപ മേശവലിപ്പില്‍ നിന്നുമാണ് കവര്‍ന്നത്. പിടിയിലായ വിദ്യാര്‍ഥികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു . രാവണീശ്വരം പെരും തൃക്കോവില്‍ അപ്പന്‍ ക്ഷേത്ര പൂജാരി മോഷ്ടാക്കളെ കണ്ടിരുന്നു. ഇവര്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ പൂജാരി ഓര്‍മ്മിച്ചിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ ഉടമയെ കണ്ടെത്തിയപ്പോഴാണ് മോഷ്ടാക്കളെ തിരിച്ചറിയാനായത്.
