ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു അജാനൂര്‍ ഡിവിഷന്‍ സമ്മേളനം നടന്നു

കാഞ്ഞങ്ങാട്:ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു അജാനൂര്‍ ഡിവിഷന്‍ സമ്മേളനം പ്രമോദ് ഇട്ടമ്മല്‍, രഘുപള്ളത്തിങ്കാല്‍, രാധാകൃഷ്ണന്‍ തുളിച്ചേരി നഗര്‍ അടോട്ട് എ കെ ജി ഭവനില്‍ വെച്ച് നടന്നു. വെള്ളിക്കോത്ത് ജംങ്ങ്ഷനില്‍ ഡിവിഷന്‍ പ്രസിഡണ്ട് പി. ആര്‍ രാജുവിന്റ അധ്യക്ഷതയില്‍ പതാക ഉയര്‍ത്തി. ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു ജില്ലാ പ്രസിഡണ്ട് പി എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കേന്ദ്ര തൊഴിലാളിവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്ത്വത്തില്‍ ഫെബ്രവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ചാമണ്ഡിക്കുന്ന് ചാലിങ്കാല്‍ റോഡ് മെക്കാഡം ടാര്‍ ചെയ്ത് എത്രയും പെട്ടെന്ന് യാത്ര സുഖമമാക്കുക, ദേശീയപാത റോഡ് പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുക, മാണിക്കോത്ത് റെയില്‍വേ മേല്‍പാലം നിര്‍മ്മിച്ച് ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കമെന്നും സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി പി.രാഘവന്‍, ഏരിയ കമ്മറ്റി അംഗം സരസന്‍ പെരളം, കരുണാകരന്‍ ചാമണ്ഡിക്കുന്ന്, എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. രക്തസാക്ഷി പ്രമേയം ഹരീഷ് ആനവാതുക്കാല്‍ അവതരിപ്പിച്ചു. അനുശോചന പ്രമേയം പ്രജിത്ത് മാണിക്കോത്ത് അവതരിചിച്ചു. ഡിവിഷന്‍ സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍ സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വരവ് ചിലവ് കണക്കുകള്‍ ട്രഷര്‍ രാജീവന്‍ കണ്ണികുളങ്ങര അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍

പ്രസിഡണ്ട് പി.ആര്‍ രാജു,
വൈസ് പ്രസിഡണ്ട് ഷാജി നോര്‍ത്ത്,
സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍,
ജോയിന്റ് സെക്രട്ടറി ഹരീഷ് പെരളം , ട്രഷര്‍ രാജീവന്‍ കണ്ണികുളങ്ങര എന്നിവരെ തെരെഞ്ഞെടുത്തു.

 

error: Content is protected !!