പേരൂര്‍ സദ്ഗുരു പബ്ലിക് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

പേരൂര്‍ : സദ്ഗുരു പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം ദര്‍പ്പണ്‍ 202526 വര്‍ണ്ണശബളമായ പരിപാടികളോടെ നടന്നു.പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോക്ടര്‍ സി. കെ.സബിത നിര്‍വഹിച്ചു.പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ എ. സന്തോഷ് കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് ട്രസ്റ്റി ഗജാനന്‍ കാമത്ത് അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ മാഗസിന്‍ ‘നിനാദം’ ചടങ്ങില്‍ വിശിഷ്ടാതിഥി പ്രകാശനം ചെയ്തു. മാഗസിന്‍ എഡിറ്റര്‍ സി.പ്രീത മാഗസിന്‍ പരിചയപ്പെടുത്തി ക്കൊണ്ട് സംസാരിച്ചു. ഒന്നു മുതല്‍ പത്താം ക്ലാസ്സ് വരെ കുട്ടികള്‍ക്ക് പഠന മികവിനുള്ള പ്രത്യേക സമ്മാനങ്ങള്‍ വേദിയില്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ കലാകായിക മേഖലകളില്‍ വിവിധ സ്ഥാനങ്ങള്‍ക്കുള്ള അര്‍ഹരായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ സ്‌കൂള്‍ മാനേജര്‍ അക്ഷയ് കാമത്ത് വിതരണം ചെയ്തു. അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍ നന്ദി പറഞ്ഞു. . സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍സി.രാജന്‍,പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വി. കെ. രാജേഷ് കുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് വേദിയില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ പ്രൗഢഗംഭീരമായി നടന്നു.

 

error: Content is protected !!