പയ്യന്നൂര്‍/മാതമംഗലം:: എരമം പുല്ലൂര്‍ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രത്തില്‍ പതിനേഴ് സംവല്സരങ്ങള്ക്ക് ശേഷം 2027 ജനുവരി 8 മുതല്‍ 11 വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം ക്ഷേത്ര സന്നിധിയില്‍ വെച്ച് നടന്നു. ടി. ഐ. മധുസൂദനന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
എരമം കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രീതയുടെ അദ്ധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ വല്യച്ഛന് പ്രമോദ് കോമരം അനുഗ്രഹഭാഷണം നടത്തി . കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ചന്ദ്രന് , ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് , കണ്ണുര്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി മോഹന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് 2001 അംഗ സംഘാടക സമിതി പാനല്‍ ദേവസ്വം സെക്രട്ടറി യു അനില്‍ കുമാര്‍ അതരിപ്പിച്ചു മുഖ്യ രക്ഷാധികാരികള്‍ ആയി ബ്രഹ്മശ്രീ തെക്കിനേടത്ത് തരണനെല്ലൂര്‍ പത്മനാഭന് ഉണ്ണിനമ്പൂതിരിപ്പാട്, കരിവെള്ളൂര്‍ വല്ല്യച്ഛന് പ്രമോദ് കോമരം എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി മന്ത്രി കടന്നപ്പളി രാമചന്ദ്രന്, രാജ് മോഹന്‍ ഉണ്ണിത്താന് (എം.പി) ടി. ഐ.മധുസൂദനന് (എം.ല്‍.എ) കെ.സി വേണുഗോപാല്‍ (എം.പി ), കെ. പ്രീത, സി സത്യപാലന്, തുടങ്ങി പതിനൊന്നോളം അംഗങ്ങളും, ചെയര്‍ന്മാനായി കക്കപ്രവന്‍ ബാലകൃഷ്ണന് നമ്പ്യാര്‍, വര്‍ക്കിങ്ങ് ചെയര്മാന് ജനാര്ദ്ദനന് ടി.വി, ജനറല്‍ കണ്‍വീനര്‍ ടി.വി.തമ്പാന്, ട്രഷറര്‍ ടി.കെ. രാജന് തുടങ്ങിയവരേയുo തെരഞ്ഞെടുത്തു: ഇരുപത്തി ഏഴോളം സബ്ബ് കമ്മറ്റികളും രൂപീകരിച്ചു : ദേവസ്വം ജോയിന്‍ സെക്രട്ടറി ടി വി തമ്പാന് സ്വാഗതവും പ്രസിഡന്റ് ടി.വി. കരുണാകരന് നന്ദിയും പറഞ്ഞ ചടങ്ങില്‍ വന്‍ ജന പങ്കാളിത്തമായിരുന്നു. ഇതോടെ പെരുങ്കളിയാട്ട ഒരുക്കങ്ങള്‍ക്ക് തുടക്കമായി.
