കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കിഴക്കുംകര കാഴ്ചകമ്മിറ്റി ഓഫീസിന് വേണ്ടി കുറ്റിയടിക്കല്‍ ചടങ്ങും നിധി ശേഖരണ ഉദ്ഘാടനവും നടന്നു

കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കിഴക്കുംകര കാഴ്ചകമ്മിറ്റി ഓഫീസിന് വേണ്ടി കിഴക്കുംകര സംസ്ഥാന പാതയ്ക്ക് സമീപം നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ കുറ്റിയടിക്കലും നിര്‍മ്മാണ തുക സ്വരൂപിക്കുന്നതിന് ആവശ്യമായ നിധി ശേഖരണത്തിന്റെ ഉദ്ഘാടനവും നടന്നു. ക്ഷേത്രം കാര്‍ന്നോച്ചന്‍ രാമകൃഷ്ണന്‍ കാരണവര്‍ കെ. സി.ടി കുമാരന്‍ കിഴക്കുംകരയില്‍ നിന്നും ആദ്യ തുക സ്വീകരിച്ചുകൊണ്ട് കെട്ടിട നിര്‍മ്മാണ നിധിശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കാഴ്ച കമ്മിറ്റി ഓഫീസിന്റെ കുറ്റിയടിക്കല്‍ കര്‍മ്മവും രാമകൃഷ്ണന്‍ കാരണവര്‍ നിര്‍വഹിച്ചു. ക്ഷേത്ര ആചാര സ്ഥാനികരുടെ മഹനീയ സാന്നിധ്യത്തില്‍ ഞാണികടവ് പവിത്രന്‍ എന്‍ജിനീയര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ക്ഷേത്രംപ്രസിഡന്റ് ബൈജു അതിയാമ്പൂര്‍,
ജനറല്‍ സെക്രട്ടറി എം.സതീശന്‍, കാഴ്ച കമ്മിറ്റി പ്രസിഡന്റ് തോട്ടത്തില്‍ തമ്പാന്‍, സെക്രട്ടറി ടി.വി.ഗോപി, ദേവസ്ഥാനം സേവാസമിതി സെക്രട്ടറി കെ. വിശ്വനാഥന്‍, കോട്ടച്ചേരി കാഴ്ച കമ്മിറ്റി രക്ഷാധികാരി ഐശ്വര്യ കുമാരന്‍, മാതൃസമിതി അംഗങ്ങള്‍, മറ്റു ഭാരവാഹികള്‍ വാല്യക്കാര്‍, നാട്ടു കാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!