മലയാള മനോരമ നീലേശ്വരം ലേഖകന്‍ സന്ദീപ് ചന്ദ്രന് കാസര്‍കോട് പ്രസ് ക്ലബ് സ്ഥാപക സെക്രട്ടറി കെ. കൃഷ്ണന്‍ സ്മരണ അവാര്‍ഡ്

കാസര്‍കോട്: പ്രസ് ക്ലബ് സ്ഥാപക സെക്രട്ടറിയായിരുന്ന കെ. കൃഷ്ണന്റെ സ്മരണക്ക് പ്രസ് ക്ലബും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമ നീലേശ്വരം ലേഖകന്‍ സന്ദീപ് ചന്ദ്രന്. ബാലകൃഷ്ണന്‍ കുഴിയടക്കും എന്ന വാര്‍ത്തയ്ക്കാണ് അവാര്‍ഡ്. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ജയകൃഷ്ണന്‍ നരിക്കുട്ടി, സണ്ണി ജോസഫ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 27ന് രാവിലെ 10.30ന് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ 10,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന അവാര്‍ഡ് വിതരണം ചെയ്യും.

 

error: Content is protected !!